
പാറശാല: പാറശാല ഗ്രാമ പഞ്ചായത്തിലെ ഇടിച്ചക്കപ്ലാമൂട് വാർഡ് മെമ്പർ എം.സെയ്ദലിയെ എഴുത്തുപുര തമിഴ്-മലയാള ഭാഷാ സംഗമവേദിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന സെക്രട്ടറി സുരേഷ് വിട്ടിയറം ആദരിച്ചു. 'വൃക്ഷത്തൈ നടീലും ഗുരുസ്മൃതിയും' എന്ന പരിപാടിക്ക് ആരംഭംകുറിച്ച് ഡിസം. 12 ന് തെറ്റിയിൽ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ഫലവൃക്ഷത്തൈകൾ നട്ടു. അങ്കണവാടി ടീച്ചർ വത്സലകുമാരിക്കും എഴുത്തുപുരയുടെ നേതൃത്വത്തിൽ സ്നേഹദരവ് നൽകി. എഴുത്തുപുര സംസ്ഥാന എക്സിക്യുട്ടീവ് അംഗം തിരുവട്ടാർ അജയൻ മറ്റ് ഭാരവാഹികളും വാർഡ് വികസന സമിതി ഭാരവാഹികളും പങ്കെടുത്തു.