നെടുമങ്ങാട്:സി. പി. എം നെടുമങ്ങാട് ഏരിയാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു.പുതിയ ഏരിയാ കമ്മിറ്റി, സെക്രട്ടറി തിരഞ്ഞെടുപ്പുകൾ ഇന്ന് നടക്കും. സെക്രട്ടറി പദത്തിൽ രണ്ടു ടേം പൂർത്തിയാക്കിയ അഡ്വ.ആർ.ജയദേവൻ തുടർന്നേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. മുതിർന്ന ഏരിയാ കമ്മിറ്റി അംഗം കെ.രാജേന്ദ്രൻ പതാക ഉയർത്തി.മന്നൂർക്കോണം രാജേന്ദ്രൻ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.കാട്ടാക്കട ശശി, എ.ജി തങ്കപ്പൻ നായർ,പി.ബിജു,വി.സദനരാജ്, എസ്.തുളസി കുമാർ എന്നിവരുടെ വേർപാടിൽ അനുശോചിച്ചു. ആർ.മധു, എസ്.ആർ ഷൈൻലാൽ എന്നിവർ അനുശോചന പ്രമേയം അവതരിപ്പിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ് കൺവീനറും കെ.പി. രോഹിണി, ലേഖ സുരേഷ് എന്നിവർ അംഗങ്ങളുമായ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിക്കുന്നു. ഷിജൂഖാൻ (പ്രമേയം), എസ്.കെ ബിജു (മിനിട്സ്), എസ്.എസ് ബിജു (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു.ഏരിയാ സെക്രട്ടറി അഡ്വ. ആർ.ജയദേവൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,കോലിയക്കോട്‌ എൻ.കൃഷ്‌ണൻ നായർ, എം.വിജയകുമാർ, ചെറ്റച്ചൽ സഹദേവൻ, കെ.സി വിക്രമൻ, പുത്തൻകടവിജയൻ,ഡി.കെ മുരളി എന്നിവർ പങ്കെടുത്തു. പി.ഹരികേശൻ നായർ അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ ടി. പത്‌മകുമാർ സ്വാഗതം പറഞ്ഞു.ഇന്ന് വൈകിട്ട്‌ വെർച്വൽ റാലി മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്യും.