pg-doctors

തിരുവനന്തപുരം: സാധാരണക്കാരായ ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ടുള്ള സമരം സർക്കാരിനും പി.ജി ഡോക്ടർമാർക്കും ഒരുപോലെ വിനയാവുമെന്ന സാഹചര്യംവന്നതോടെ ഒത്തുതീർപ്പിനുള്ള വഴിതെളിയുന്നു. ആരോഗ്യവകുപ്പിന്റെ പിടിവാശിയാണ് സമരം കടുപ്പിച്ചതെന്ന ആക്ഷേപവും ഉയർന്നിരുന്നു.

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ അത്യാഹിതവിഭാഗം ഉൾപ്പെടെ ബഹിഷ്കരിച്ചുള്ള പി.ജി ഡോക്ടർമാരുടെ സമരം അഞ്ചു ദിവസമായതോടെ രോഗികളും ഒപ്പമുള്ളവരും പ്രതിരോധത്തിലേക്ക് നീങ്ങിയിരുന്നു. പി.ജി സമരത്തിന് പിന്തുണയുമായി ഇന്നലെ ഹൗസ് സർജന്മാരും 24മണിക്കൂർ പണിമുടക്കിയപ്പോൾ മെഡിക്കൽ കോളേജുകളിലെ സ്ഥിതി കൂടുതൽ പരിതാപകരമായി. ഇതോടെയാണ് ഇനിയൊരു ചർച്ചയില്ലെന്ന് ശഠിച്ചിച്ചിരുന്ന മന്ത്രി വീണാ ജോർജ് ആരുമായും സംസാരിക്കുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കിയത്. ഔദ്യോഗികമായി ചർച്ചയ്ക്ക് വിളിച്ചില്ലെങ്കിലും മന്ത്രിയെ നേരിൽ കാണുമെന്ന നിലപാടിലേക്ക് പി.ജി ഡോക്ടർമാരും അയഞ്ഞു. കൂടിക്കാഴ്ചയോടെ സമരം അവസാനിക്കാനാണ് സാദ്ധ്യത.

ജോലിഭാരം കുറയ്ക്കാനായി നിയോഗിച്ച നോൺ അക്കാഡമിക്ക് ജൂനിയർ റസിഡന്റ് ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുക, പി.ജി പ്രവേശനം വേഗത്തിലാക്കാൻ കേന്ദ്രസർക്കാരിന് കത്ത് അയയ്ക്കുക, നാലു ശതമാനം സ്‌റ്റൈപ്പൻഡ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ രേഖാമൂലമുള്ള ഉറപ്പാണ് പി.ജി ഡോക്ടർമാരുടെ ആവശ്യം. ഇക്കാര്യങ്ങളിൽ മന്ത്രിയുടെ നിലപാട് നിർണായകമാണ്. സമരം ചെയ്യുന്ന പി.ജി ഡോക്ടർമാർ ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. അതിനിടെ സൂചനാപണിമുടക്ക് നടത്തിയ ഹൗസ് സർജൻമാരുടെ പ്രതിനിധികളെ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചുവരുത്തി ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. പി.ജി ഡോക്ടർമാരുടെ സമരം എത്രയുംവേഗം അവസാനിപ്പിച്ച് ജോലിഭാരം ഒഴിവാക്കണമെന്ന ആവശ്യമാണ് ഹൗസ് സർജന്മാർ അറിയിച്ചത്.

ഒ.പികൾ നീണ്ടു, ശസ്ത്രക്രിയകൾ മാറ്റി

പി.ജി ഡോക്ടർമാരുടെ സമരം തുടരുന്നതിനിടെ ഹൗസ് സർജന്മാരും പണിമുടക്കിയതോടെ ഇന്നലെ തിരുവനന്തപുരം ഉൾപ്പെടെയുള്ള മെഡിക്കൽ കോളേജ് ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റി. സാധാരണ മൂന്നു മണിയോടെ അവസാനിക്കുന്ന ഒ.പികൾ പോലും ഇന്നലെ ആറു വരെ നീണ്ടു. രോഗികളും കൂട്ടിരിപ്പുകാരും കാത്തിരുന്ന് വലഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ ഇന്നലെയും മാറ്രി. മൂന്ന് ഓപ്പറേഷൻ ടേബിളുകളിൽ ഇപ്പോൾ ഒരെണ്ണം മാത്രമാണ് സജീവമായിട്ടുള്ളത്. അത്യാഹിത വിഭാഗത്തിൽ പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് എല്ലാ മെഡിക്കൽ കോളേജുകളും പ്രത്യേകം ജാഗ്രത പുലർത്തുന്നത്. ഒ.പിയിൽ കാത്തുനിൽക്കുന്നവരുടെ ക്ഷമ അത്യാഹിതവിഭാഗത്തിലെത്തുന്നവർ കാട്ടില്ല. അത് സംഘർഷാവസ്ഥയിലേക്ക് മാറും. ഇത് മുന്നിൽക്കണ്ട് സ്‌പെഷ്യാലിറ്റി ഡോക്ടർമാരെ ഉൾപ്പെടെ അത്യാഹിത വിഭാഗത്തിലേക്ക് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

"മന്ത്രിയെ കാണും. ആവശ്യങ്ങളും പ്രശ്നങ്ങളും അറിയിക്കും. വിശ്രമമില്ലാതെ പണിയെടുക്കുന്ന പി.ജി ഡോക്ടർമാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് മന്ത്രി മനസിലാക്കുമെന്നാണ് പ്രതീക്ഷ.'

-ഡോ. അജിത്ര, പ്രസിഡന്റ്, കേരള മെഡിക്കൽ പോസ്റ്റ് ഗ്രാഡ്വേറ്റ് അസോസിയേഷൻ

ഡോ​ക്ട​ർ​മാ​രു​ടെ​ ​അ​നി​ശ്ചി​ത​കാ​ല​ ​നി​ൽ​പ് ​സ​മ​രം​ ​ആ​റ് ​ദി​വ​സം​ ​പി​ന്നി​ട്ടു

തി​രു​വ​ന​ന്ത​പു​രം​:​പ​തി​നൊ​ന്നാം​ ​ശ​മ്പ​ള​ ​പ​രി​ഷ്ക​ര​ണ​ത്തി​ലെ​ ​അ​പാ​ക​ത​ക​ൾ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി​ ​ഡോ​ക്ട​ർ​മാ​ർ​ ​മു​ന്നോ​ട്ടു​വ​ച്ച​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ ​നേ​രെ​ ​സ​ർ​ക്കാ​ർ​ ​അ​വ​ഗ​ണ​ന​ ​തു​ട​രു​ന്ന​തി​നെ​തി​രെ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​ന്നി​ൽ​ ​കെ.​ജി.​എം.​ഒ.​എ​ ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തു​ന്ന​ ​നി​ൽ​പ്പ് ​സ​മ​രം​ ​ആ​റ് ​ദി​വ​സം​ ​പി​ന്നി​ട്ടു.​ ​ഇ​ന്ന​ലെ​ ​ഇ​ടു​ക്കി​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പ്ര​തി​ഷേ​ധം​ ​കെ.​ജി.​എം.​ഒ.​എ​ ​മു​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ഒ.​എ​സ്.​ ​ശ്യാം​സു​ന്ദ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഈ​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​സ​മ്പൂ​ർ​ണ​ ​പി​ന്തു​ണ​ ​അ​ദ്ദേ​ഹം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ഏ​റ്റ​വും​ ​ന്യാ​യ​മാ​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​മാ​യ​ ​പ്ര​തി​ഷേ​ധ​ ​പ​രി​പാ​ടി​ക​ളി​ലേ​ക്ക് ​നീ​ങ്ങാ​ൻ​ ​ഡോ​ക്ട​ർ​മാ​ർ​ ​നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്ന് ​കെ.​ജി.​എം.​ഒ.​എ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ജി.​എ​സ്.​ ​വി​ജ​യ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​ടു​ക്കി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഡോ.​സാം​ ​വി.​ ​ജോ​ൺ,​കെ.​ജി.​എം.​സി.​ടി.​എ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ബി​നോ​യ് ​എ​സ്,​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​ജോ​ബി​ൻ​ ​ജി.​ ​ജോ​സ​ഫ്,​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളാ​യ​ ​ഡോ.​ ​സു​രേ​ഷ് ​വ​ർ​ഗീ​സ്,​ ​ഡോ.​ ​അ​ജു​ ​ജോ​ൺ,​ ​ഡോ.​ ​ആ​ൽ​ബ​ർ​ട്ട്,​ ​ഡോ.​ ​അ​ൻ​സ​ൽ​ ​ന​ബി​ ,​കെ.​ജി.​എം.​ഒ.​എ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ടി.​എ​ൻ.​സു​രേ​ഷ് ​എ​ന്നി​വ​ർ​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.
അ​നി​ശ്ചി​ത​കാ​ല​ ​സ​മ​ര​ത്തി​ന്റെ​ ​ഏ​ഴാം​ ​ദി​വ​സ​മാ​യ​ ​ഇ​ന്ന് ​കെ.​ജി.​എം.​ഒ.​എ​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ്ര​തി​ഷേ​ധം​ ​ന​ട​ത്തു​ന്ന​ത്.


പി.​​​ജി​​​ ​​​ഡോ​​​ക്ട​​​ർ​​​മാർ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ​​​ധ​​​ർ​​​ണ​​​ ​​​ന​​​ട​​​ത്തി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ 13​​​ ​​​ദി​​​വ​​​സ​​​മാ​​​യി​​​ ​​​സ​​​മ​​​രം​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​ ​​​പി.​​​ജി​​​ ​​​ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ ​​​മ​​​ന്ത്രി​​​ ​​​വീ​​​ണാ​​​ ​​​ജോ​​​ർ​​​ജ് ​​​ച​​​ർ​​​ച്ച​​​യ്‌​​​ക്ക് ​​​ത​​​യ്യാ​​​റാ​​​കാ​​​ത്തി​​​ൽ​​​ ​​​പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ​​​ഇ​​​ന്ന​​​ലെ​​​ ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ​​​മാ​​​ർ​​​ച്ചും​​​ ​​​ധ​​​ർ​​​ണ​​​യും​​​ ​​​ന​​​ട​​​ത്തി.​​​ ​​​രാ​​​വി​​​ലെ​​​ ​​​നി​​​യ​​​മ​​​സ​​​ഭ​​​യ്‌​​​ക്ക് ​​​മു​​​ന്നി​​​ൽ​​​ ​​​നി​​​ന്നാ​​​ണ് ​​​മാ​​​ർ​​​ച്ച് ​​​തു​​​ട​​​ങ്ങി​​​യ​​​ത്.
ഏ​​​ഴ് ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ൽ​​​ ​​​നി​​​ന്നു​​​ള്ള​​​ ​​​ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ ​​​സ​​​മ​​​ര​​​ത്തി​​​ൽ​​​ ​​​പ​​​ങ്കെ​​​ടു​​​ത്തു.​​​ ​​​മാ​​​ർ​​​ച്ചി​​​ന് ​​​പി​​​ന്തു​​​ണ​​​യു​​​മാ​​​യി​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജി​​​ലെ​​​ ​​​എം.​​​ബി.​​​ബി.​​​എ​​​സ് ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളു​​​മെ​​​ത്തി.​​​ ​​​കേ​​​ര​​​ള​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​പോ​​​സ്റ്റ് ​​​ഗ്രാ​​​ജ്യു​​​വേ​​​റ്റ് ​​​അ​​​സോ​​​സി​​​യേ​​​ഷ​​​ൻ​​​ ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​ഡോ.​​​ ​​​അ​​​ജി​​​ത്ര​​​ ​​​ധ​​​ർ​​​ണ​​​യെ​​​ ​​​അ​​​ഭി​​​സം​​​ബോ​​​ധ​​​ന​​​ ​​​ചെ​​​യ്‌​​​തു.​​​ ​​​ഡോ.​​​ ​​​ആ​​​മി,​​​ ​​​ഡോ.​​​ ​​​അ​​​ജി​​​ൽ,​​​ ​​​ഡോ.​​​രാ​​​ഹു​​​ൽ,​​​ ​​​ഡോ.​​​ ​​​ടെ​​​നി​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ ​​​പ്ര​​​സം​​​ഗി​​​ച്ചു.​​​ ​​​ഏ​​​ഴ് ​​​ജി​​​ല്ല​​​ക​​​ളി​​​ൽ​​​ ​​​നി​​​ന്നാ​​​യി​​​ 700​​​ ​​​പേ​​​ർ​​​ ​​​ധ​​​ർ​​​ണ​​​യി​​​ൽ​​​ ​​​പ​​​ങ്കെ​​​ടു​​​ത്തു.


പി.​​​ജി.​​​ഡോ​​​ക്ട​​​ർ​​​ ​​​സ​​​മ​​​ര​​​ത്തി​​​നെ​​​തി​​​രെ​​​ ​​​ഡി.​​​വൈ.​​​എ​​​ഫ്.ഐ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​പി.​​​ജി​​​ ​​​ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ​​​ ​​​സ​​​മ​​​രം​​​ ​​​ധാ​​​ർ​​​മ്മി​​​ക​​​ത​​​യ്ക്ക് ​​​നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണെ​​​ന്നും​​​ ​​​പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും​​​ ​​​ഡി.​​​വൈ.​​​എ​​​ഫ്‌.​​​ഐ​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ​​​പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​സ​​​മ​​​ര​​​ക്കാ​​​ർ​​​ ​​​ഉ​​​ന്ന​​​യി​​​ച്ച​​​ ​​​ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടും​​​ ​​​സ​​​മ​​​ര​​​ ​​​നേ​​​തൃ​​​ത്വ​​​ത്തെ​​​ ​​​മാ​​​റ്റി​​​യാ​​​ണ് ​​​വീ​​​ണ്ടും​​​ ​​​സ​​​മ​​​ര​​​മു​​​ഖ​​​ത്തെ​​​ത്തു​​​ന്ന​​​ത്.​​​ ​​​ഇ​​​ത് ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​വി​​​രു​​​ദ്ധ​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ന്റെ​​​ ​​​ഭാ​​​ഗ​​​മാ​​​ണ്.​​​ ​​​ഒ​​​ന്നാം​​​ ​​​വ​​​ർ​​​ഷ​​​ ​​​പി.​​​ജി​​​ ​​​പ്ര​​​വേ​​​ശ​​​നം​​​ ​​​നേ​​​ര​​​ത്തേ​​​ ​​​ന​​​ട​​​ത്തു​​​ക​​​ ​​​എ​​​ന്ന​​​ ​​​ആ​​​വ​​​ശ്യം​​​ ​​​സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ​​​ ​​​മു​​​ന്നി​​​ലു​​​ള്ള​​​ ​​​വി​​​ഷ​​​യ​​​മാ​​​യ​​​ത്തി​​​നാ​​​ൽ​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ന് ​​​ഇ​​​ട​​​പെ​​​ടാ​​​ൻ​​​ ​​​സാ​​​ധി​​​ക്കി​​​ല്ല.​​​ ​​​എ​​​ൻ.​​​എ.​​​ജെ.​​​ആ​​​ർ​​​മാ​​​രെ​​​ ​​​നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന​​​ ​​​ആ​​​വ​​​ശ്യം​​​ ​​​അം​​​ഗീ​​​ക​​​രി​​​ച്ച് ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​തു​​​മാ​​​ണ്.