aa

തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാനായി സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.പ്രസാദ് ചുമതലയേറ്റു. സംസ്ഥാന കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലാ ബാങ്ക് പ്രസിഡന്റ്, കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കോർപ്പറേഷൻ ഹെഡാഫീസിൽ നടന്ന ചടങ്ങിൽ മുൻ ചെയർമാൻ ടി.കെ.സുരേഷിന് യാത്രഅയപ്പ് നൽകി. കോർപ്പറേഷന്റെ ഉപഹാരം ചെയർമാൻ കെ. പ്രസാദും ജീവനക്കാരുടെ ഉപഹാരം മാനേജിംഗ് ഡയറക്ടർ കെ.ടി. ബാലഭാസ്‌കരനും സമർപ്പിച്ചു. തുടർന്ന് നടന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ചെയർമാൻ കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ വി.വി. കുഞ്ഞികൃഷ്ണൻ, ടി. കണ്ണൻ, എസ്. പുഷ്പലത, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ ദേവിദാസ് , ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ഫെറോൾഡ് സേവ്യർ, പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ സെക്രട്ടറി സോണിയ വാഷിങ്ടൺ, മാനേജിംഗ് ഡയറക്ടർ കെ.ടി. ബാലഭാസ്‌കരൻ എന്നിവർ പങ്കെടുത്തു.