chennithala

തിരുവനന്തപുരം: ഗോപിനാഥ് രവീന്ദ്രന് വി സിയായി പുനർ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമവിരുദ്ധമായി ഗവർണർക്ക് കത്തു നൽകിയ മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചാൻസലർക്ക് നൽകിയ കത്തിന്റെ സത്യാവസ്ഥ മന്ത്രി വെളിപ്പെടുത്തണം ഏത് നിയമത്തിന്റെ പിൻബലത്തിലാണ് ഇത്തരത്തിൽ കത്ത് നൽകിയതെന്ന് മന്ത്രി പറയണം.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ നിയമനം ചട്ടവിരുദ്ധമായിട്ടാണ് നടത്തിയിട്ടുള്ളത് എന്ന് ചാൻസലർ കൂടിയായ ഗവർണർ പരസ്യമായി കുറ്റസമ്മതം നടത്തിയ സ്ഥിതിക്ക് ഒരു നിമിഷം പോലും വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. അതുകൊണ്ട് അദ്ദേഹം അടിയന്തരമായി പദവി ഒഴിയണം.

ഗോപിനാഥ് രവീന്ദ്രൻ രാജിവെക്കുന്നില്ലെങ്കിൽ, നിയമനം തെറ്റായിപ്പോയി എന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക്, ഗവർണർ തന്നെ അദ്ദേഹത്തെ പുറത്താക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

സർക്കാരിന്റെ രാഷ്ട്രീയ ഇടപെടൽ പുറത്തുവന്ന സ്ഥിതിക്ക് അത് തിരുത്താനുള്ള നടപടികളിലേക്ക് ഗവർണർ കടക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

കാലടി സർവകലാശാല വി.സി നിയമനത്തിൽ സെർച്ച് കമ്മിറ്റിയെ നോക്കുകുത്തിയാക്കി. അസിസ്റ്റന്റ്, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്ക് പ്രതിഭാശാലികളായ ഉദ്യോഗാർഥികൾ പോലും അപേക്ഷിക്കുന്നില്ല. ആരോപണവിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. സർവകലാശാലകളെ എ.കെ.ജി സെ്ന്ററിന്റെ ഡിപ്പാർട്ട്‌മെന്റുകളാക്കാൻ അനുവദിക്കില്ല. അതിനെതിരെ സമരവുമായി യു.ഡി.എഫ് രംഗത്തിറങ്ങും. തെറ്റ് ചെയ്താൽ ഗവർണറെയും വിമർശിക്കും. ഗവർണറും വിമർശനത്തിന് അതീതനല്ല.സതീശൻ പറഞ്ഞു.

 മു​ഖ്യ​മ​ന്ത്രി​യും​ ​ഗ​വ​ർ​ണ​റും​ ​ത​മ്മിൽ ച​ക്ക​ള​ത്തി​പ്പോ​രാ​ട്ടം​:​ ​വേ​ണു​ഗോ​പാൽ

സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​നി​യ​മ​നം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വി​വാ​ദ​ങ്ങ​ളി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ഗ​വ​ർ​ണ​റും​ ​ത​മ്മി​ൽ​ ​ന​ട​ക്കു​ന്ന​ത് ​ച​ക്ക​ള​ത്തി​പ്പോ​രാ​ട്ടം​ ​മാ​ത്ര​മാ​ണെ​ന്ന് ​എ.​ഐ.​ ​സി​ .​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​എം.​ ​പി.​പ​റ​ഞ്ഞു.
സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​അ​മി​ത​മാ​യ​ ​രാ​ഷ്ട്രീ​യ​ ​ഇ​ട​പെ​ട​ലും​ ​പി​ൻ​വാ​തി​ൽ​ ​നി​യ​മ​ന​ങ്ങ​ളും​ ​ന​ട​ക്കു​ന്നു​വെ​ന്ന​ ​യാ​ഥാ​ർ​ത്ഥ്യം​ ​നി​ല​നി​ൽ​ക്കെ,​ ​യ​ഥാ​ർ​ത്ഥ​ ​വ​സ്തു​ത​ക​ളി​ൽ​ ​നി​ന്ന് ​ശ്ര​ദ്ധ​ ​തി​രി​ച്ചു​വി​ടു​ക​യാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​വി​വാ​ദ​ങ്ങ​ളു​ടെ​ ​ല​ക്ഷ്യം.​ ​ക​ണ്ണൂ​ർ​ ​വി​ ​സി​യു​ടെ​ ​പു​ന​ർ​നി​യ​മ​ന​ത്തി​ന് ​സ​ർ​ക്കാ​ർ​ ​കാ​ണി​ച്ച​ ​നി​യ​മ​വി​രു​ദ്ധ​മാ​യ​ ​എ​ല്ലാ​ ​വ​ഴി​ക​ളും​ ​ക​ണ്ടി​ല്ലെ​ന്ന് ​ന​ടി​ച്ച് ​ഒ​പ്പു​ ​വ​ച്ച​ത് ​ഗ​വ​ർ​ണ​റാ​ണ്.​ 61​ ​വ​യ​സ്സു​ള്ള​യാ​ളെ​ ​നി​യ​മി​ക്കു​ന്ന​തി​ലു​ള്ള​ ​നി​യ​മ​പ്ര​ശ്നം​ ​മ​റി​ക​ട​ക്കാ​ൻ​ ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ലി​ന്റെ​ ​നി​യ​മോ​പ​ദേ​ശം​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​വ​കു​പ്പ് ​മ​ന്ത്രി​ ​ന​ൽ​കി​യ​ ​ക​ത്ത് ​രാ​ജ്ഭ​വ​ൻ​ ​അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​പ്പോ​ൾ​ ​എ​ന്തു​ ​കൊ​ണ്ട് ​ധാ​ർ​മ്മിക
രോ​ഷ​മു​ണ്ടാ​യി​ല്ലെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​മ​റു​പ​ടി​ ​പ​റ​യ​ണം.​ ​ചെ​യ്ത​ത് ​തെ​റ്റാ​യെ​ന്ന് ​ബോ​ധ്യ​പ്പെ​ട്ടെ​ങ്കി​ൽ​ ​അ​ത് ​തി​രു​ത്താ​നു​ള്ള​ ​ന​ട​പ​ടി​ക​ളാ​ണ് ​ഗ​വ​ർ​ണ​ർ​ ​സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും​ ​വേ​ണു​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.