പാറശാല: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തുടർച്ചയായി അഞ്ചാം വർഷവും അതിർത്തി മേഖലയായ ഊരമ്പിന് സമീപം നടക്കുന്ന കരുമം ഫെസ്റ്റ് 2021-22, ഡിസം. 23 മുതൽ 26 വരെ നടക്കുന്നതാണ്. കരുമം ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ പൂവാർ റോട്ടറി ക്ലബുമായി സഹകരിച്ച് നടക്കുന്ന ഫെസ്റ്റിന്റെ സ്വാഗതസംഘം രൂപീകരണം പൂവാർ റോട്ടറി ക്ലബ് പ്രസിഡന്റ് രാജൻ വി. പൊഴിയൂർ നിർവഹിച്ചു. ജസ്റ്റിൻ ദാസ് ജി, സുരേഷ്, ജോസ്, ബ്രൈറ്റ് എന്നിവർ സംസാരിച്ചു. ഫെസ്റ്റിന്റെ നടത്തിപ്പിനായി എ.പോൾരാജ് (രക്ഷാധികാരി), മോഹനചന്ദ്രൻ (ചെയർമാൻ), ധനേഷ് (ജനറൽ കൺവീനർ), സിന്ധുകുമാർ (പ്രോഗ്രാം കൺവീനർ) എന്നിവരടങ്ങുന്ന 51 അംഗ സംഘാടക സമിതിയും രൂപീകരിച്ചു. ചികിത്സാ ധനസഹായ വിതരണം, വിശിഷ്ട വ്യക്തികളെ ആദരിക്കൽ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.