d

തിരുവനന്തപുരം:കേരള അഗ്രികൾച്ചറൽ മിനിസ്‌റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) ​സംസ്ഥാന സമ്മേളനം 20,​ 21,​ 22 തീയതികളിൽ കെ.എം.മദനമോഹൻ സ്‌മാരക സുവർണ ജൂബിലി ഹാളിൽ നടക്കും. 20ന് വൈകിട്ട് 3ന് സ്ത്രീ അഭിമാൻ വെബ് മീറ്റും 21ന് സംസ്ഥാന കമ്മിറ്റിയും 22ന് പ്രതിനിധി സമ്മേളനവും നടക്കും.പ്രതിനിധി സമ്മേളനം മന്ത്രി പി.പ്രസാദും സ്ത്രീ അഭിമാൻ വനിതാ കമ്മിഷൻ അംഗ് എം.എസ്.താരയും ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി 20ന് പതാകദിനം ആചരിക്കും.ഇന്നലെ ചേർന്ന യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ.പി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് കണ്ടല അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എൻ.കെ.സതീഷ്,​ദേവികൃഷ്‌ണ,​സരിത വി.വൈശാഖ്സ മുബാറക്ക് റാവുത്തർ,​ അനുഷ എന്നിവർ സംസാരിച്ചു.