ചിറയിൻകീഴ്: പെരുങ്ങുഴി- ചിറയിൻകീഴ് റോഡിൽ അഴൂർ മാവിന്റെമൂടിന് സമീപം ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുമല പുന്നയ്ക്കമുഗൾ പണയിൽവീട്ടിൽ മോഹനൻനായരുടെയും ലതികാദേവിയുടേയും മകൻ ലാൽമോഹനനാണ് (28) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ലാബിലെ ജീവനക്കാരനാണ് ലാൽമോഹനൻ. വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്കു പോകുകയായിരുന്ന യുവാവിന്റെ സ്കൂട്ടറിൽ എതിർദിശയിൽ വന്ന മറ്റൊരു സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ഇയാളെ ഉടൻ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ സ്കൂട്ടർ യാത്രികനും പരിക്കുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ചിറയിൻകീഴ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ലാവണ്യ ഗിരീഷാണ് ലാൽ മോഹനന്റെ സഹോദരി.