മുടപുരം:മുടപുരം പ്രേംനസീർ മെമ്മോറിയൽ ശാന്തി ആർട്സ് ക്ലബ് ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിലുള്ള 'ഉണർവിന്റ' സാഹിത്യ ചർച്ച കഴിഞ്ഞ ദിവസം നടന്നു.നോവലിസ്റ്റും ചെറുകഥാകൃത്തുമായ വിജയൻ പുരവൂരിന്റെ 'ഇടവേളക്കു ശേഷം' എന്ന കഥാസമാഹാരത്തിലെ ബാലഗോപാലന്റെ അമ്മ എന്ന കഥയാണ് ചർച്ച ചെയ്തത്. വിമർശകനും പ്രഭാഷകനുമായ സുനിൽ വെട്ടിയറ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ അജിത് കിഴുവിലം,ചാന്നാൻകര സലിം,അശോകൻ ഭാഗി,അഡ്വ.ചിറയിൻകീഴ് ബാബു,കെ.രാജചന്ദ്രൻ,നസീം ചിറയിൻകീഴ്,എം. മോഹൻദാസ്,സൂര്യദാസ്,രാമമന്ദിരം തുളസീധരൻ,മുരളീധരൻ,പി.വിപിൻചന്ദ്രൻ,അനിൽ പൂതക്കുഴി എന്നിവർ പങ്കെടുത്തു.സി.എസ്.ചന്ദ്രബാബു മോഡറേറ്ററായിരുന്നു.