നെയ്യാറ്റിൻകര:നെയ്യാറ്റിൻകര രൂപത ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ സംവാദ് 21 അദ്ധ്യാപക സെമിനാർ സംഘടിപ്പിച്ചു.രൂപത കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ്അനിൽ വി. ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കോൺക്ലീൻ ജിമ്മി ജോൺ അദ്ധ്യക്ഷത വഹിച്ചു.എക്സി. സെക്രട്ടറി ഫാ.അലക്സ് സൈമൺ,സംസ്ഥാന സെക്രട്ടറി ബിജു, പ്രഥമ അദ്ധ്യാപകരായ ജയൻ, ജപരാജ്, ടീച്ചേഴ്സ് ഗിൽഡ് സെക്രട്ടറി ഷീജ ദാസ്,കൺവീനർ സന്ധ്യ എന്നിവർ പങ്കെടുത്തു. സെമിനാറിനോടനുബന്ധിച്ച് അദ്ധ്യാപനം ഡിജിറ്റൽ യുഗത്തിൽ എന്ന വിഷയത്തിൽ മന:ശാസ്ത്രജ്ഞനും കരുണാസായി ഡയറക്ടറുമായ ഡോ.മധുജൻ ക്ലാസെടുത്തു.