
നെയ്യാറ്രിൻകര:നെയ്യാറ്റിൻകര നഗരസഭയിലെ 2021-22 വർഷത്തെ വിവിധ ജനകീയാസൂത്രണ പദ്ധതികളുടെ ഉദ്ഘാടനം നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺഹാളിൽ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.കെ.രാജമോഹൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്,വിവിധ സ്റ്റാൻഡിംഗ് കമ്മിറ്രി അംഗങ്ങളായ കെ.കെ.ഷിബു,എൻ.കെ.അനിതകുമാരി,എം.എ.സാദത്ത്, നഗരസഭ കൃഷി ഒാഫീസർ ജിജു കെ.കെ, പെരുമ്പഴുതൂർ കൃഷി ഒാഫീസർ ക്ലമന്റ്, കൗൺസിലർമാർ,കാർഷിക വികസനസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.