ഞ്ചാബിൽ അറിയപ്പെടുന്ന നടിയാണ് ഹർനാസ് കൗർ സന്ധു

harnas

സുസ്‌മിത സെന്നിനെയും ലാറ ദത്തയെയും പോലെ ഹർനാസ് കൗർ സന്ധുവും നായികയായി വൈകാതെ എത്തുമെന്ന് ബോളിവുഡ് ഉറപ്പിച്ചുകഴിഞ്ഞു.മുൻഗാമികളായ ഇരുവരുടെയും പാതയിലൂടെയാണ് ഹർനാസിന്റെ വരവ്. എന്നാൽ സുസ്മിത സെന്നിൽനിന്നും ലാറദത്തയിൽനിന്നും ഹർനാസ് വ്യത്യസ്തയാണ്. വിശ്വസുന്ദരി കിരീടം അണിയും മുൻപേ ഹർനാസ് വെള്ളിത്തിരയിൽ താരമാണ്. യാരാ ദിയാൻ പോ ബരാൻ, ബയ്ജി കുട്ടൻജി എന്നീ പഞ്ചാബി സിനിമകളിൽ ഹർനാസ് അഭിനയിച്ചിട്ടുണ്ട്. വിശ്വസുന്ദരി കിരീടം അണിഞ്ഞശേഷം ഹർനാസ് ലക്ഷ്യമിടുന്നത് ബോളിവുഡ് തന്നെയാണെന്ന് സുഹൃത്തുക്കൾ അടക്കം പറയുന്നു. പഞ്ചാബിലെ ച‌‌ഢിഗഡ് സ്വദേശിനായാണ് ഇരുപത്തിയൊന്നുകാരിയായ ഹർനാസ് . 21 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിശ്വസുന്ദരി കിരീടം ഇന്ത്യയിൽ എത്തുന്നത്. പബ്ളിക് അഡിമിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം വിദ്യാർത്ഥിയായ ഹർനാസ് ടൈംസ് ഫ്രഷ് ഫെയ്സ് 2017, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 എന്നീ കിരീടങ്ങൾ മുൻപ് നേടിയിട്ടുണ്ട്.