anusmaranam

മലയിൻകീഴ്: ലോക് താന്ത്രിക് ജനതാദൾ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സോഷ്യലിസ്റ്റ് നേതാവ് അരങ്ങിൽ ശ്രീധരൻ അനുസ്‌മരണ യോഗം ജില്ലാ പ്രസിഡന്റ് എൻ.എം. നായർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എൻ.ബി. പദ്മകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മേപ്പൂക്കട മധു, മലയിൻകീഴ് രാധാകൃഷ്ണൻനായർ,ചാണി അപ്പു, ജി.നീലകണ്ഠൻനായർ, പി.എസ്. സതീഷ്, മച്ചേൽ ഹരികുമാർ, കുന്നുംപാറ ജയൻ, കാട്ടാക്കട മധു, മേപ്പൂക്കട വിജയൻ എന്നിവർ സംസാരിച്ചു.