m

കടയ്‌ക്കാവൂർ: മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിയെ കടയ്‌ക്കാവൂർ പൊലീസ് അറസ്റ്റുചെയ്‌തു. കടയ്ക്കാവൂർ ഗുരുവിഹാർ വിളയിൽ പടിക്കൽ വീട്ടിൽ നിന്ന് കവലൂരിൽ വാടകയ്‌ക്ക് താമസിക്കുന്ന ബ്രൗണിനെയാണ് (20) പൊലീസ് പിടികൂടിയത്.

കടയ്‌ക്കാവൂർ എസ്.എച്ച്.ഒ അജേഷ്. വി, സബ് ഇൻസ്‌പെക്ടർമാരായ ദീപു. എസ്.എസ്, മനോഹരൻ, മാഹീൻ, എസ്.സി.പി.ഒമാരായ ജ്യോതിഷ്, ബാലു, ഡബ്ല്യു.സി.പി.ഒ സുരജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. പോക്സോ നിയമപ്രകാരം കേസെടുത്തശേഷം പ്രതിയെ റിമാൻഡ് ചെയ്‌തു.