m

കടയ്ക്കാവൂർ: മീരാൻകടവ് പാലത്തിനു സമീപം പട്ടാപ്പകൽ ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിറുത്തി ആക്രമിക്കുകയും മൂന്നുപവന്റെ മാല പൊട്ടിച്ചശേഷം രക്ഷപ്പെടുകയും ചെയ്‌ത പ്രതികളിൽ ഒരാളെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റുചെയ്‌തു.

കടയ്‌ക്കാവൂർ ഓവർബ്രിഡ്ജിനു സമീപം വയലിൽ തിട്ടയിൽ വീട്ടിൽ നിന്ന് ആയാന്റവിള ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന പത്തൻ എന്ന അനൂപിനെയാണ് (28) കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്. വർക്കല ഡിവൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ്. വി, എസ്.ഐമാരായ ദീപു. എസ്.എസ്, മാഹീൻ. ബി, എ.എസ്.ഐമാരായ ശ്രീകുമാർ, രാജീവ്‌, സി.പി.ഒമാരായ സിയാദ്, അരുൺ, ഡാനി, അനീഷ് എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്രുചെയ്‌തത്.

ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതി ജാമ്യത്തിലിറങ്ങി ഗുണ്ടാ പ്രവർത്തനവും പിടിച്ചുപറിയും നടത്തുന്നതിനിടെയാണ് പിടിയിലായത്. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.