oomen-chandi

തിരുവനന്തപുരം: കെ- റെയിൽ പദ്ധതിയുടെ വിശദ പഠന റിപ്പോർട്ട് (ഡി.പി.ആർ) കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന വസ്തുത പുറത്തു വന്ന പശ്ചാത്തലത്തിൽ സർക്കാർ അടിയന്തരമായി ഡി.പി.ആർ പുറത്തുവിടണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. വ്യാജ ഡി.പി.ആറിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തുടനീളം കല്ലിട്ട് ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരായ ജനരോഷം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. ഡി.പി.ആർ രഹസ്യരേഖയാക്കി വച്ചിരിക്കുന്നത് തന്നെ ദുരൂഹതകൾ പുറത്തുവരുമെന്ന് ഭയന്നാണ്. ഡി.എം.ആർ.സി നേരത്തെ തയാറാക്കിയ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പ്രോജക്ട് കോപ്പിയടിച്ചതാണ് ഇതെന്നുവരെ ആരോപണമുണ്ട്.