p

തിരുവനന്തപുരം: കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ (ഫോൺ : 9496814485), പെരുമൺ (9447013719), പത്തനാപുരം (9961474288), പുന്നപ്ര (9961466328), ആറന്മുള (9447290841), കിടങ്ങൂർ (9188255056), വടകര (9846700144), തലശ്ശേരി (9446654587), തൃക്കരിപ്പൂർ (9847690280) എൻജിനിയറിംഗ് കോളേജുകളിൽ ഒഴിവുള്ള ബി.ടെക് മെരിറ്റ്/ മാനേജ്‌മെന്റ്/ എൻ.ആർ.ഐ സീറ്റുകളിൽ ലാറ്ററൽ എൻട്രിയിൽ സ്‌പോട്ട് അഡ്മിഷൻ 15ന് നടത്തും. അസൽ രേഖകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം.

ബി.​ടെ​ക് ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നീ​യ​റിം​ഗി​ൽ​ ​ബി.​ടെ​ക് ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​യി​ലെ​ ​ഒ​രു​ ​ഒ​ഴി​വി​ൽ​ ​(​ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​)​ 16​ന് ​കോ​ളേ​ജി​ൽ​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ന​ട​ത്തും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ 16​ന് ​ഉ​ച്ച​യ്ക്ക് 1​ന് ​കോ​ളേ​ജി​ൽ​ ​ഹാ​ജ​രാ​ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​e​t.​a​c.​i​n.

ക​മ്പ്യൂ​ട്ട​ർ​ ​കോ​ഴ്സ്:
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്
അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൽ.​ബി.​എ​സ് ​സെ​ന്റ​ർ​ ​ഫോ​ർ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​യു​ടെ​ ​പൂ​ജ​പ്പു​ര​ ​സെ​ന്റ​ർ​ ​ഒ​ഫ് ​എ​ക്സ​ല​ൻ​സ് ​ഫോ​ർ​ ​ഡി​സെ​ബി​ലി​റ്റി​ ​സ്റ്റ​ഡീ​സി​ൽ​ ​കം​പ്യൂ​ട്ട​ർ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രി​ൽ​ ​നി​ന്ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ​ത്താം​ ​ക്ളാ​സാ​ണ് ​യോ​ഗ്യ​ത.​ ​ഡാ​റ്റാ​ ​എ​ൻ​ട്രി​ ​ആ​ൻ​ഡ് ​ഓ​ഫീ​സ് ​ഓ​ട്ടോ​മേ​ഷ​ൻ,​ ​എം.​എ​സ് ​ഓ​ഫീ​സ് ​ആ​ൻ​ഡ് ​ഇ​ന്റ​ർ​നെ​റ്റ്,​ ​വെ​ബ് ​ഡി​സൈ​നിം​ഗ്,​ ​ഡി.​ടി.​പി,​ ​എം​പ്ലോ​യ്‌​മെ​ന്റ് ​കോ​ച്ചിം​ഗ് ​പ്രോ​ഗ്രാം​ ​എ​ന്നി​വ​യാ​ണ് ​കോ​ഴ്സു​ക​ൾ.​ ​അ​പേ​ക്ഷ​ ​നേ​രി​ട്ടും​ ​വെ​ബ്സൈ​റ്റി​ലും​ ​ല​ഭി​ക്കും.​ 20​ന​കം​ ​പൂ​രി​പ്പി​ച്ച് ​ന​ൽ​ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​ 2345627,​ 8289827857,​ 9539058139.