vayal

കിളിമാനൂർ: ഇരുപത് വർഷത്തിലധികം തരിശായി കിടന്ന എം.എൽ.എ പാലം വെള്ളല്ലൂർ പാടശേഖരത്തിൽ മൂന്ന് ഏക്കറിലധികം വയൽ കൃഷിയോഗ്യമാക്കി ദമ്പതികൾ. വെള്ളല്ലൂർ തൈക്കൂട്ടത്തിൽ വീട്ടിൽ സനൽ -സുമ സനൽ ദമ്പതികളാണ് കൃഷിയിറക്കുന്നത്. ജോലിസംബന്ധമായി കുടുംബത്തോടെ ബാംഗ്ലൂരിൽ താമസിച്ചിരുന്ന ഇവർ 2020 ലോക്ക് ഡൗൺ സമയത്ത് നാട്ടിൽ എത്തിയപ്പോഴാണ് കൃഷി ആരംഭിച്ചത്. തുടർന്നും പാടശേഖരങ്ങളിൽ തരിശുകിടക്കുന്ന നിലങ്ങൾ ഏറ്റെടുത്തു കൃഷി ചെയ്യാൻ ഇവർക്ക് താത്പര്യമുണ്ട്. എസ്.എം.എ.എം പദ്ധതി വഴി സബ്സിഡിയിനത്തിൽ ട്രാക്ടറും കൃഷി ഭവൻ ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്. വിത ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഭി ശ്രീരാജ് നിർവഹിച്ചു. വാർഡ് മെമ്പർ അർച്ചന, കൃഷി ഓഫീസർ റോഷ്ന, കൃഷി അസിസ്റ്റന്റ് സുനിത, പാടശേഖര ഭാരവാഹികൾ, കർഷകർ എന്നിവർ പങ്കെടുത്തു.