d

തിരുവനന്തപുരം:നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഒന്നായ അട്ടക്കുളങ്ങര - കോവളം റോഡിന്റെ ഭാഗമായ കല്ലാട്ടുമുക്ക് റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. റോഡിലെ വെള്ളക്കെട്ട് ഇല്ലാതാക്കുന്നതിന് 7.5 കോടിയുടെ പദ്ധതിയും റോഡ് പുനർനിർമ്മിച്ച് ഇന്റർലോക്ക് ടൈലുകൾ പാകുന്നതിന് 25 ലക്ഷം രൂപയുടെ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.ഇതിൽ റോഡ് പുനർനിർമ്മാണത്തിനുള്ള പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.15 ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. 7.5 കോടിയുടെ പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കും പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.