1

പൂവാർ: വായന ജനകീയമാക്കുന്നതിന്റെ ഭാഗമായി നെയ്യാറ്റിൻകര താലൂക്ക് ലൈബ്രറി കൗൺസിലും തിരുപുറം ഗ്രാമസേവാസംഘം ഗ്രന്ഥശാലയും സംയുക്തമായി പരണിയം കുടുംബാരോഗ്യ കേന്ദ്രത്തിൽ പുസ്തകക്കൂട് സ്ഥാപിച്ചു. ആശുപത്രി സന്ദർശിക്കുന്നവർക്ക് ഇടവേളകളിൽ വായിക്കുന്നതിന് ആവശ്യമായ പുസ്തകങ്ങൾ ഗ്രന്ഥശാല ലഭ്യമാക്കും. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സുബി അദ്ധ്യക്ഷയായി. പാറശാല ബ്ലോക്ക് പഞ്ചായത്തംഗം അനിഷ സന്തോഷ്, തിരുപുറം ഗ്രാമ പഞ്ചായത്ത് അംഗം കെ.വസന്ത, ഹെൽത്ത് ഇൻസ്പെക്ടർ ആർ.വി.സന്തോഷ് കുമാർ, ഗ്രാമസേവാസംഘം ഗ്രന്ഥശാലാ സെക്രട്ടറി തിരുപുറം സതീഷ് കുമാർ, വൈസ് പ്രസിഡന്റ് എസ്. ഗോപകുമാർ, മുള്ളുവിള മഹാത്മ ഗ്രന്ഥശാല പ്രസിഡന്റ് സെൽവരാജ്, കുട്ടനിന്നതിൽ ഫ്രണ്ട്സ് ലൈബ്രറി ലൈബ്രേറിയൻ സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.