വർക്കല:അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലുളള പ്രാവീണ്യവും ആശയപ്രകടനശേഷിയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച സ്പീക്കിംഗ് ട്രീ പ്രോഗ്രാം മുൻ ഇന്ത്യൻ അംബാസിഡർ ഡോ.ടി.പി.ശ്രീനിവാസൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ആകർഷകമായ ഗ്രൂപ്പ് ചർച്ചകളിലൂടെയും ആശയപ്രകടനശേഷി പ്രകടമാക്കാൻ കഴിയുന്ന വിധത്തിലും മികച്ച അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് സ്പീക്കിംഗ് ട്രീവഴിയുളള ക്ലാസുകൾ നടക്കുന്നത്.പ്രിൻസിപ്പൽ ഡോ.എസ്.പൂജ അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ, പിടിഎ പ്രസിഡന്റ് ബി.ഹരിദേവ്,സ്പീക്കിംഗ് ട്രീ സീനിയർ മാനേജർ (ട്രയിനിംഗ്) സായികൃഷ്ണ എന്നിവർ സംസാരിച്ചു.