തിരുവനന്തപുരം: വി. കുഞ്ഞുകൃഷ്‌ണൻ മഹോപാദ്ധ്യായ രചിച്ച വിസ്‌മൃതരായ രണ്ട് വിദ്വത് കവികൾ എന്ന പുസ്തകം ഇന്ന് വൈകിട്ട് 4ന് പ്രസ് ക്ളബ്ബിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആർ.ബിന്ദു പ്രകാശനം ചെയ്യും.ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ പുസ്തകം സ്വീകരിക്കും.കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അദ്ധ്യക്ഷനാകും. കേരള സർവകലാശാല സംസ്‌കൃത വിഭാഗം മുൻ പ്രൊഫസർ ഡോ.വി. ശിശുപാലപ്പണിക്കർ പുസ്തകം പരിചയപ്പെടുത്തും. എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.എസ്. ജയപ്രകാശ്,​ പ്രൊഫ.ശ്രീദേവി. എസ് തുടങ്ങിയവർ പങ്കെടുക്കും.