തിരുവനന്തപുരം: കേന്ദ്ര സർക്കാർ അനുവദിച്ച ഡി.എ കേരളത്തിലെ പെൻഷൻകാർക്കും നൽകണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നുകുഴി മണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു. യോഗം കോട്ടാത്തല മോഹനൻ ഉദ്ഘാടനം ചെയ്‌തു. അഡ്വ. ജോർജ്ജ് സുകു സഖറിയ അദ്ധ്യക്ഷത വഹിച്ചു. ഗോപിനാഥൻ നായർ, ക്ലീറ്റസ്, റാം കുമാർ, കെ. രാധാകൃഷ്ണൻ, കെ. രാജു ജോർജ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ. ജോർജ്ജ് സുകു സഖറിയ (രക്ഷാധികാരി)​,​ എം. ശശിധരൻ നായർ (പ്രസിഡന്റ് )​,​ കെ.രാധാകൃഷ്ണൻ, ബി.ജയചന്ദ്രൻ നായർ (വൈസ് പ്രസിഡന്റ്)​,​ സി. വിലാസിനി (സെക്രട്ടറി)​, പി.ജെ. ലോറൻസ് (ജോയിന്റ് സെക്രട്ടറി)​,​ ജയകുമാരി (ഖജാൻജി)​,​ ബി മാർട്ടിൻ (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു​.