p

തിരുവനന്തപുരം : ആരോഗ്യ മന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തുന്നതോടെ സർക്കാർ മെഡിക്കൽ കോളേജുകളിലെ പി.ജി ഡോക്ടർമാരുടെ സമരം അവസാനിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ,ചർച്ചയ്ക്ക് പിന്നീട് വിളിക്കാമെന്ന് മന്ത്രി അറിയിച്ചതോടെ സമരം നീളുന്നു.

പി.ജി ഡോക്ടർമാർ ഇന്നലെ ചർച്ചയ്ക്ക് സമയം കാത്തിരിക്കുന്നതിനിടെ ,ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കാൻ 307 നോൺ അക്കാഡമിക് ജൂനിയർ റസിഡന്റ്മാരെ (എൻ.എ.ജെ.ആർ) നിയമിച്ച് സർക്കാർ വാക്ക് പാലിച്ചെന്നും, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തിൽ നിന്നും പിൻമാറണമെന്നും അറിയിച്ച് മന്ത്രി വാർത്താക്കുറിപ്പിറക്കി. . സമരക്കാർക്കൊപ്പം പി.ജി അസോസിയേഷൻ നേതാക്കൾ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഡയറക്ടർ, ജോയിന്റ് .ഡയറക്ടർ എന്നിവർ ഉൾപ്പെടെ ചർച്ചയ്ക്ക് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഇന്നലെ രാത്രി തന്നെ ചർച്ചയ്ക്ക് തയ്യാറാണെന്ന് പി.ജി ഡോക്ടർമാർ അറിയിച്ചെങ്കിലും മന്ത്രിയുടെ മറുപടി ലഭിച്ചില്ല.

ഡിസംബർ ഏഴിന്റെ ചർച്ചയിൽ പിജി വിദ്യാർത്ഥികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു എൻ.എ.ജെ.ആർമാരെ നിയമിക്കണമെന്നത്. 9ന് ഇവരെ നിയമിക്കാൻ അനുമതി നൽകി ഉത്തരവിറക്കുകയും ചെയ്തു. ഉത്തരവിൽ വ്യക്തതയില്ലെന്ന് പറഞ്ഞാണ് സംഘടനയിലെ പുതിയ നേതാക്കൾ സമരവുമായി മുന്നോട്ട് പോകുന്നത്.

പുതിയ ഡോക്ടർമാരെത്തി

സർക്കാർ താത്കാലികമായി നിയമിച്ച ജൂനിയർ ഡോക്ടർമാർ ഇന്നലെ മുതൽ ജോലിക്കെത്തിയതോടെ ഡോക്ടർമാരുടെ ക്ഷാമത്തിന് നേരിയ പരിഹാരമായി. അത്യാഹിതവിഭാഗങ്ങളിലുൾപ്പെടെ ഡോക്ടർമാരുടെ സാന്നിദ്ധ്യം ഉറപ്പാക്കാൻ കഴി‌ഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള മെഡിക്കൽ കോളേജുകളിലാണ് ജൂനിയർ ഡോക്ടർമാർ എത്തിയത്. തിരക്കുള്ള ഒ.പികളിലേക്കും ഇവരെ വിന്യസിച്ചിരുന്നു. മറ്റ് ഗവ. മെഡിക്കൽ കോളേജുകളിൽ പുതിയ ഡോക്ടർമാർ ഇന്നെത്തും. തിങ്കളാഴ്ച സൂചന പണിമുടക്ക് നടത്തിയ ഹൗസ് സർജൻമാർ ഇന്നലെ ഡ്യൂട്ടിയ്ക്ക് എത്തിയതും രോഗികൾക്ക് ആശ്വാസമായി.അത്യാഹിതവിഭാഗത്തിലും ഒ.പികളിലും രോഗികൾക്ക് കഴിഞ്ഞ ദിവസത്തേക്കാൾ വേഗത്തിൽ ചികിത്സ ലഭിച്ചു.

സ​ർ​ക്കാ​ർ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​അ​നി​ശ്ചി​ത​കാ​ല​ ​നി​ല്പ് ​സ​മ​രം​ ​ഏ​ഴാം​ ​ദി​വ​സം

തി​രു​വ​ന​ന്ത​പു​രം​:​ ​പ​തി​നൊ​ന്നാം​ ​ശ​മ്പ​ള​ ​പ​രി​ഷ്‌​ക​ര​ണ​ത്തി​ലെ​ ​അ​പാ​ക​ത​ക​ൾ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി​ ​സ​ർ​ക്കാ​ർ​ ​ഡോ​ക്ട​ർ​മാ​ർ​ ​മു​ന്നോ​ട്ടു​വ​ച്ച​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ​നേ​രെ​ ​അ​വ​ഗ​ണ​ന​ ​തു​ട​ര​വെ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​പ​ടി​ക്ക​ൽ​ ​കെ.​ജി.​എം.​ഒ.​എ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്നു​ ​വ​രു​ന്ന​ ​നി​ല്പ് ​സ​മ​രം​ ​ഏ​ഴാം​ ​ദി​വ​സം​ ​പി​ന്നി​ട്ടു.​ ​ഇ​ന്ന​ലെ​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​പ്ര​തി​ഷേ​ധം.​ ​കെ.​ജി.​എം.​ഒ.​എ​ ​മു​ൻ​ ​സം​സ്ഥാ​ന​ ​സെ​ക​ട്ട​റി​ ​ഡോ.​ ​ദി​നേ​ഷ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​പ്ര​ശാ​ന്ത്,​ ​കെ.​ജി.​എം.​ഒ.​എ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​ജി.​എ​സ്.​ ​വി​ജ​യ​കൃ​ഷ്ണ​ൻ,​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഡോ.​സു​നി​ൽ​ ​പി.​കെ,​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളാ​യ​ ​ഡോ.​ ​ദി​ലീ​പ് ​കു​മാ​ർ,​ ​ഡോ.​ ​ദീ​പ,​ ​ഡോ.​ ​അ​നി​ല​ ​കു​മാ​രി​ ,​ ​ഡോ.​ ​സൈ​ന​ ​മേ​രി​ ,​ ​ഡോ.​ ​ദീ​പ​കു​മാ​ർ,​ഡോ.​ ​അ​നൂ​പ് ​തു​ള​സി​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.​ ​ഡോ.​സാ​യി​ഷ് ​ച​ന്ദ്ര​ൻ​ ​ന​ന്ദി​ ​പ​റ​ഞ്ഞു.​ ​അ​നി​ശ്ചി​ത​കാ​ല​ ​സ​മ​ര​ത്തി​ന്റെ​ ​എ​ട്ടാം​ ​ദി​വ​സ​മാ​യ​ ​ഇ​ന്ന് ​കെ.​ജി.​എം.​ഒ.​എ​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ്ര​തി​ഷേ​ധം.

ഡോ​ക്ട​ർ​മാ​രു​ടെ
സ​മ​ര​ത്തി​ന് ​പി​ന്തുണ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ശ​മ്പ​ള​ ​പ​രി​ഷ്ക​ണ​ത്തി​ലെ​ ​അ​പാ​ക​ത​ക​ൾ​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​കേ​ര​ള​ ​ഗ​വ.​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​കെ.​ജി.​എം.​ഒ.​എ​)​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​ന്നി​ൽ​ ​ന​ട​ത്തു​ന്ന​ ​നി​ൽ​പ്പ് ​സ​മ​ര​ത്തി​ന് ​കേ​ര​ള​ ​ഗ​വ.​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​കെ.​ജി.​ഐ.​എം.​ഒ.​എ​)​ ​പി​ന്തു​ണ​ ​അ​റി​യി​ച്ചു.
സ​മാ​ന​മാ​യ​ ​പ്ര​ശ്നം​ ​ഇ.​എ​സ്.​ഐ​ ​മേ​ഖ​ല​യി​ലെ​ ​ഡോ​ക്ട​ർ​മാ​രും​ ​നേ​രി​ടു​ക​യാ​ണെ​ന്നും,​ ​പ്ര​ശ്‌​ന​ത്തി​ന്പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ​ ​സ​മ​ര​ത്തി​ന് ​ഇ​റ​ങ്ങേ​ണ്ടി​വ​രു​മെ​ന്നും​ ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ദി​ലീ​പും​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ഷി​ബി​ ​ചി​റ​ക്ക​രോ​ട്ടും​ ​അ​റി​യി​ച്ചു.