
തിരുവനന്തപുരം: വിശ്വവേദി ഗ്രന്ഥശാലയുടെ മൂന്നാം വാർഷികവും വിദ്യാഭ്യാസബോധവത്കരണ ക്ലാസും കൗൺസിലർ ആശാബാബു ഉദ്ഘാടനം ചെയ്‌തു. ചേങ്കോട്ടുകോണം സാരഥി ട്യൂട്ടോറിയലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് ഡോ.പി. ഗിരീശൻ അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ കൗൺസിലർ സി. രമേശനും അണിയൂർ പ്രസന്നകുമാറും നാടകനടി സൗദാമിനിയും സംസാരിച്ചു. കേരള സർവകലാശാലയുടെ മുൻ പ്രോ വൈസ് ചാൻസിലർ ഡോ.ജെ. പ്രഭാഷ് വിദ്യാഭ്യാസ ബോധവത്കരണ ക്ലാസ് നയിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. വിശ്വവേദി സെക്രട്ടറി ചേങ്കോട്ടുകോണം സുരേന്ദ്രൻ സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി പ്രൊഫ എസ്. ശിശുബാലൻ റിപ്പോർട്ടും ഗ്രന്ഥശാല ട്രഷറർ എസ്. ഭുവനചന്ദ്രൻ നന്ദിയും പറഞ്ഞു.