
നെടുമങ്ങാട്: സി.പി.എം നെടുമങ്ങാട് ഏരിയ സെക്രട്ടറി പദത്തിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.ആർ.ജയദേവന് മൂന്നാമൂഴം.ചുള്ളിമാനൂർ സാഫ് ഓഡിറ്റോറിയത്തിലെ എ.ജി തങ്കപ്പൻ നായർ നഗറിൽ രണ്ടു ദിവസമായി നടന്നുവന്ന പ്രതിനിധി സമ്മേളനത്തിൽ ആർ.ജയദേവൻ ഐകകണ്ഠ്യേനെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.സംസ്ഥാന ശിശുക്ഷേമസമിതി സെക്രട്ടറി ജെ.എസ്.ഷിജൂഖാന്റെ നിർദ്ദേശം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി.പ്രമോഷ് പിന്താങ്ങി. 19 അംഗ ഏരിയാ കമ്മിറ്റി 21ലേക്ക് ഉയർത്തി. മുൻ കമ്മിറ്റിയിലുള്ള അംഗങ്ങൾക്ക് പുറമെ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എൽ.എസ് ലിജുവിനെ പുതുതായി ഉൾപ്പെടുത്തി. ഒരംഗത്തിന്റെ ഒഴിവ് നികത്താനുണ്ട്. അഡ്വ.ആർ.ജയദേവൻ, പി.ഹരികേശൻ നായർ, മന്നൂർക്കോണം രാജേന്ദ്രൻ, എസ്.എസ്.ബിജു, ആർ.മധു, കെ.പി പ്രമോഷ്, ഷിജൂഖാൻ, എസ്.ആർ ഷൈൻലാൽ, എ.എ അസീസ്, ലേഖാ സുരേഷ്, കെ.വി ശ്രീകാന്ത്, എസ്.കെ ബിജു, എ.ഷീലജ, എം.ഗിരീഷ്‌കുമാർ, കെ.രാജേന്ദ്രൻ, വെള്ളാഞ്ചിറ വിജയൻ, മൂഴി രാജേഷ്, ടി.പദ്മകുമാർ, എൻ.ആർ ബൈജു എന്നിവരാണ് മറ്റു ഏരിയാ കമ്മിറ്റിയംഗങ്ങൾ.ജില്ലാ സമ്മേളന പ്രതിനിധികളായി 11 പേരെയും സമ്മേളനം തിരഞ്ഞെടുത്തു.ഷിജൂഖാൻ പ്രമേയങ്ങളും എസ്.എസ് ബിജു ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. എസ്.കെ ബിജു മിനിട്സ് കമ്മിറ്റി കൺവീനറായിരുന്നു. പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ഏരിയാ സെക്രട്ടറി ആർ.ജയദേവനും മറുപടി പറഞ്ഞു. വെർച്വൽ റാലിയോടെയാണ് സമ്മേളനം സമാപിച്ചത്. റാലി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് എൻ.കൃഷ്ണൻ നായർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.സി വിക്രമൻ,ചെറ്റച്ചൽ സഹദേവൻ, പുത്തൻകട വിജയൻ തുടങ്ങിയവർ പങ്കെടുത്തു.