dog

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണത്ത് വളർത്തുനായ കടിച്ച് പത്തുവയസുകാരിയടക്കം ആറോളം പേർക്ക് പരിക്ക്. ചായ്ക്കോട്ടുകോണം സന്തോഷ് ഭവനിൽ സന്തോഷ് കുമാറിന്റെ മകൾ സ‌ഞ്ജനയെ (10) ഇരുകാലുകളിലും ഗുരുതരമായി കടിയേറ്റതിനെ തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചായ്ക്കോട്ടുകോണത്ത് താമസിക്കുന്ന ഗുജറാത്ത് സ്വദേശികളുടെ നായയാണ് കോമ്പൗണ്ടിനുളളിൽ നിന്ന് പുറത്തുകടന്ന് നാട്ടുകാരെ കടിച്ചത്. ഉടമസ്ഥർ കുറച്ച് നാളായി സ്വദേശത്താണ്. കടിയേറ്റവ‌ർ നഗരസഭയ്ക്കും നെയ്യാറ്റിൻകര ഡിവൈ.എസ്.പിക്കും മാരായമുട്ടം പൊലീസിലും പരാതി നൽകി.