keragramam

വക്കം :ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കേരഗ്രാമം പദ്ധതി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ചെമ്മരുതിയുടെ പേരിൽ കരിക്കിൻ ജ്യൂസ്‌, വെളിച്ചെണ്ണ, ഉരുക്ക് വെളിച്ചെണ്ണ തുടങ്ങിയവ കുടുംബശ്രീ വഴി വിപണിയിൽ എത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ. എം.രാജു പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഗീത നസീർ,ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രിയങ്ക ബിറിൽ, വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്മിത സുന്ദരേശൻ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രേമവല്ലി,ചെമ്മരുതി കൃഷി ഓഫീസർ പ്രീതി.ആർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ,പഞ്ചായത്ത്‌ ജീവനക്കാർ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ 250 ഹെക്ടർ പ്രദേശത്ത് 76 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.