
തിരുവനന്തപുരം: ക്രിസ്‌മസ്, ന്യൂ ഇയർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നഗരത്തിൽ നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ കടത്തിയ 1.10 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ബീമാപള്ളി സ്വദേശി യൂസുഫിനെ (29) അറസ്‌റ്റ് ചെയ്തു. കഞ്ചാവ് കൈവശം വച്ചതിന് ബീമാപള്ളി സ്വദേശികളായ ഷാജി (19) , റിയാസ് (19) എന്നിവരെയും അറസ്‌റ്റ് ചെയ്തിട്ടുണ്ട്. അനധികൃത മദ്യക്കച്ചവടം നടത്തിയതിനും കോട സൂക്ഷിച്ചതിനും തിരുമല തൃക്കണ്ണാപുരം സ്വദേശിയായ സെൽവരാജിനെയും (60) സ്‌കൂട്ടറിൽ മദ്യം വിറ്റതിന് തിരുമല സ്വദേശി സൈമണിനെയും (70) അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്‌കൂൾ പരിസരത്തും മറ്റ് കടകളിലും നടത്തിയ പരിശോധനയിൽ 39 കോട്‌പ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എക്സ്‌സൈസ് ഇൻസ്‌പെക്ടർ വി.ജി. സുനിൽകുമാർ, അസിസ്റ്റന്റ് എക്സ്‌സൈസ് ഇൻസ്‌പെക്ടർ ആർ. രതീഷ്, പ്രിവന്റീവ് ഓഫീസർമാരായ തോമസ് സേവിയർ ഗോമസ്, എൻ.വി. പദ്മകുമാർ, എം. സന്തോഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി.എസ്. അനിൽകുമാർ, സിവിൽ എക്സ്‌സൈസ് ഓഫീസർമാരായ ബൈജു, വിനേഷ് കൃഷ്ണൻ, സെൽവം, അരുൺ സേവ്യർ, ശരത്, ജയശാന്ത്, ഗിരീഷ്, അഭിജിത്ത്, വനിതാ സിവിൽ എക്സ്‌സൈസ് ഓഫീസർമാരായ ആശ, കവിതാറാണി, അഞ്ജന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.