omen

വെമ്പായം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും, പ്രഥമാദ്ധ്യാപകന്റെയും അദ്ധ്യാപകരുടെയും ബുദ്ധിമുട്ടുകളും പരിഹരിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ കിഴിയരി തൂക്കി പ്രതിഷേധിച്ചു. ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കുന്നതിന് പകരം കുട്ടികൾക്ക് ലഭിക്കേണ്ട പോഷകാഹാരത്തിൽ കുറവ് വരുത്തിയ സർക്കാർ ഉത്തരവ് പ്രതിഷേധാർഹമാണെന്നും സ്കൂളുകളിൽ ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അരി തൂക്കിക്കൊടുക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പ്രഥമാദ്ധ്യാപകരെ ഒഴിവാക്കണമെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് എം. സലാഹുദീൻ, ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വട്ടപ്പാറ അനിൽകുമാർ, നിസാം ചിതറ, സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രദീപ് നാരായൺ, രാജ് മോഹൻ, ജിനിൽ ജോസ്, ബിജു തോമസ്, ഉദയകുമാർ, സജീന, ജില്ലാ സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, ജില്ലാ ട്രഷറർ ഷമീം, ശ്രീകുമാർ, റോബർട്ട്‌ വാൽസകം, എൻ. സാബു, ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.