
ബാലരാമപുരം: കേരള കരാട്ടെ അസോസിയേഷൻ സംസ്ഥാനതല മത്സരത്തിൽ ഒന്നാംസ്ഥാനം നേടി സ്വർണ മെഡൽ കരസ്ഥമാക്കിയ ശിവാനി വിനോദ് റസൽപ്പുരത്തുകാരുടെ അഭിമാനതാരമായി. നെയ്യാറ്റിൻകര ഊരൂട്ടുകാല ഡോ. ജി.ആർ. പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ കേരള കരാട്ടെ അസോസിയേഷൻ സംഘടിപ്പിച്ച 11 വയസും 35 കിലോ ഭാരവുമുള്ള ഫൈറ്റിംഗ് കുമിത്തേ വിഭാഗത്തിലാണ് സ്വർണ മെഡൽ നേടിയത്. കഴിഞ്ഞ അഞ്ച് വർഷമായി തിരുവനന്തപുരം സ്കൈ സ്പോർട്സ് അക്കാഡമി ഊരൂട്ടമ്പലം ശാഖയിൽ ഷിഖാൻ മനോജിന്റെയും ഷിഖാൻ പ്രദീപിന്റെയും ശിക്ഷണത്തിലാണ് ശിവാനി കരാട്ടെ പരിശീലനം നേടിയത്. പ്രാദേശികമായും ജില്ലാ തലത്തിലും നിരവധി പുരസ്കാരങ്ങളും വിവിധ സംഘടനകളുടെ ആദരവും ഈ പതിനൊന്നുകാരിയെ തേടിയെത്തിയിട്ടുണ്ട്. റസ്സൽപ്പുരം എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റായ ശിവാലയത്തിൽ വിനോദിന്റെയും രാജിയുടെയും മകളാണ്.