ബാലരാമപുരം:ഒാൾ കേരള ഗോൽഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ബാലരാമപുരം മേഖലാ ദ്വൈവാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 17ന് വൈകിട്ട് 5ന് വ്യാപാരഭവനിൽ നടക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ബി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം.ബഷീർ മുഖ്യപ്രഭാഷണം നടത്തും.അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.പ്രേമാനന്ദ് ജി.എസ്.ടി വിഷയാതവതരണം നടത്തും.ഭാരവാഹികളായ വി.എസ്.കണ്ണൻ ശരവണ, പി.കെ.ഗണേഷ്,ബി.എം.നാഗരാജൻ,വിജയഗോപൻ,ശാന്ത കണ്ണൻ എന്നിവർ സംസാരിക്കും.ബെന്നി സ്വാഗതവും ശ്രീരംഗം മോഹനൻ നന്ദിയും പറയും.