ആര്യനാട്:എസ്.എൻ.ഡി.പി യോഗം വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യ രജതജൂബിലി ആര്യനാട് യൂണിയൻ സെക്രട്ടറിയും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമായ പരുത്തിപ്പള്ളി സുരേന്ദ്രന്റെ മാതാവ് എ.സരോജിനിയുടെ നിര്യാണത്തിൽ യൂണിയൻ അനുശോചിച്ചു.യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു,വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്,ഡയറക്ടർ ബോർഡ് അംഗം എസ്. പ്രവീൺ കുമാർ,എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം എ.പി. സജുകുമാർ,കൗൺസിലർമാരായ കൊറ്റംപള്ളി ഷിബു,കൊക്കോട്ടേല ബിജുകുമാർ,കാഞ്ഞിരംവിള ശിശുപാലൻ,വി.ശാന്തിനി,പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ പറണ്ടോട് മുകുന്ദൻ,ജി.വിദ്യാധരൻ,ദ്വിജേന്ദ്ര ലാൽബാബു,യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പറണ്ടോട് രാജേഷ്,സെക്രട്ടറി അരുൺ.സി. ബാബു,വനിതാ സംഘം പ്രസിഡന്റ് ഡോ.എൻ.സ്വയംപ്രഭ,സെക്രട്ടറി വസന്തകുമാരി ടീച്ചർ,വൈസ് പ്രസിഡന്റ് ശ്രീലത,സൈബർ സേന യൂണിയൻ കൺവീനർ പ്രിജി അനിൽകുമാർ,ശാഖ-പോഷക സംഘടന ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.