vd-satheesan-and-ramesh-c

തിരുവനന്തപുരം: കണ്ണൂർ വി.സി നിയമനത്തെ ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയതെന്നും ഗവർണറുമായും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായും ബന്ധപ്പെട്ട വിവാദ സാഹചര്യങ്ങളുണ്ടായത് അതിന് ശേഷമായതിനാൽ മന്ത്രി രാജി വച്ചേ തീരൂവെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.

വി.സി നിയമനത്തെ അനുകൂലിച്ചുള്ള സത്യവാങ്മൂലമാണ് ഗവർണർ നൽകിയിരുന്നത്. പിന്നീടാണ് തന്നെ സമ്മർദ്ദത്തിലാക്കിയെന്ന ആരോപണവുമായി ഗവർണർ രംഗത്തെത്തിയത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ചാൻസലർക്ക് നൽകിയ ശുപാർശക്കത്തും പുറത്തുവന്നു. ഡിവിഷൻ ബെഞ്ചിൽ പോകുമ്പോൾ പുതിയ സാഹചര്യങ്ങളും പരിഗണിക്കേണ്ടി വരും.

ഉന്നത വിദ്യാഭ്യാസ ചരിത്രത്തിലെ നഗ്നമായ രാഷ്ട്രീയ ഇടപെടലാണ് കണ്ണൂർ വി.സി നിയമനത്തിലൂടെ നടന്നിരിക്കുന്നത്. സർവകലാശാലകളിൽ സി.പി.എം നേതാക്കളുടെ കുടുംബാംഗങ്ങൾക്കായി ഒഴിവുകൾ സംവരണം ചെയ്തിരിക്കുകയാണ്. അക്കാഡമിക് കമ്മിറ്റികളിലും ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണ്. യു.ഡി.എഫ് ഇത് അംഗീകരിക്കില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

 പൊലീസിന് വർഗീയ അജൻഡ

ആലുവയിൽ സമരം ചെയ്ത കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് തീവ്രവാദ ബന്ധം ചുമത്തിയ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമെന്നാണ് പറയുന്നത്. വർഗീയ അജൻഡയുണ്ടാക്കാനായി പേരിന്റെ അടിസ്ഥാനത്തിൽ തീവ്രവാദ ബന്ധം ചാർത്തിയ പൊലീസ് സംഘപരിവാറിന് വടി കൊടുത്തിരിക്കുകയാണ്. സമരത്തിനെതിരെ തീവ്രവാദ ബന്ധമാരോപിച്ച് റിപ്പോർട്ട് നൽകാൻ കൂട്ടുനിന്നത് പൊലീസിലെ സംഘപരിവാർ സാന്നിദ്ധ്യമാണ്. ഇതേക്കുറിച്ച് അന്വേഷിക്കണം. ഒരു സമൂഹത്തിൽപ്പെട്ട മുഴുവൻപേരും അപമാനിക്കപ്പെടുന്ന സാഹചര്യമാണെന്നും സതീശൻ പറഞ്ഞു.

 ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​യെ പു​റ​ത്താ​ക്ക​ണം​:​ ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ണ്ണൂ​ർ​ ​വി.​സി​ ​നി​യ​മ​നം​ ​സം​ബ​ന്ധി​ച്ച് ​ഗ​വ​ർ​ണ​ർ​ക്ക് ​ക​ത്തെ​ഴു​തി​യ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​രാ​ജി​ ​വ​യ്ക്കു​ന്നി​ല്ലെ​ങ്കി​ൽ​ ​മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് ​പു​റ​ത്താ​ക്കാ​ൻ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ക​ത്ത് ​ന​ൽ​കി.
വി.​സി​ ​നി​യ​മ​ന​ ​പ്ര​ക്രി​യ​ ​അ​ട്ടി​മ​റി​ക്കാ​നും​ ​നി​ല​വി​ലെ​ ​വി.​സി​ക്ക് ​പ്രാ​യ​പ​രി​ധി​ ​ക​ഴി​ഞ്ഞി​ട്ടും​ ​പു​ന​ർ​നി​യ​മ​നം​ ​ന​ൽ​കാ​നും​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​യ​ത് ​സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​ന​വും​ ​അ​ധി​കാ​ര​ ​ദു​ർ​വി​നി​യോ​ഗ​വും​ ​അ​ഴി​മ​തി​യും​ ​സ്വ​ജ​ന​പ​ക്ഷ​പാ​ത​വു​മാ​ണെ​ന്ന് ​ക​ത്തി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.
ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ​ഒ​രു​ ​ഗ​വ​ർ​ണ​ർ​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​ ​രാ​ഷ്ട്രീ​യ​ ​ഇ​ട​പെ​ട​ലു​ക​ളി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ചാ​ൻ​സ​ല​ർ​ ​സ്ഥാ​ന​മൊ​ഴി​യു​ന്നു​വെ​ന്ന് ​കാ​ട്ടി​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ക​ത്ത് ​ന​ൽ​കു​ന്ന​ത്.​ ​ആ​രാ​ണ് ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​യ​തെ​ന്ന​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ലെ​ങ്കി​ലും​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യാ​ണ് ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​യ​തെ​ന്ന് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പു​റ​ത്താ​യ​ ​രേ​ഖ​ക​ൾ​ ​തെ​ളി​യി​ക്കു​ന്നു.​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യെ​ ​മ​റി​ക​ട​ന്ന് ​മ​ന്ത്രി​ ​ശു​പാ​ർ​ശ​ ​ചെ​യ്യു​ന്ന​ത് ​എ​ന്ത​ധി​കാ​ര​ത്തി​ലാ​ണെ​ന്ന് ​വ്യ​ക്ത​മാ​കു​ന്നി​ല്ല.​ ​പ്രോ​ ​ചാ​ൻ​സ​ല​റെ​ന്ന​ ​നി​ല​യി​ൽ​ ​മ​ന്ത്രി​ക്ക് ​പ്ര​ത്യേ​ക​ ​അ​ധി​കാ​ര​ങ്ങ​ളൊ​ന്നും​ ​ഇ​ല്ലെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​ക​ത്തി​ൽ​ ​പ​റ​ഞ്ഞു.