m

കടയ്ക്കാവൂർ: തീരദേശ ഹൈവേയുടെ സ്ഥലമെടുപ്പിന്റെ ഉദ്ഘാടനം അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ നെടുങ്ങണ്ടയിൽ ജില്ലാ പഞ്ചായത്ത്‌ അംഗം ആർ. സുഭാഷ് നിർവഹിച്ചു. കേരള ഗവൺമെന്റിന്റെ വികസന പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ് തീരദേശ ഹൈവേ. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നതു. ചിറയിൽകീഴ് എം.എൽ.എ വി. ശശിയുടെ ശക്തമായ ഇടപ്പെടലിനെ തുടർന്നാണ് ജില്ലയിൽ അഞ്ചുതെങ്ങിൽ നിന്നും സ്ഥലമെടുപ്പ് ആരംഭിച്ചത്. നിലവിലെ റോഡ് വീതി കൂട്ടുകയാണ് പദ്ധതിയുടെ ലക്ഷ്യം. 14 മീറ്ററാണ് റോഡിന്റെ ആകെ വീതി ഇതിൽ 2.25 മീറ്റർ വീതിക്ക് സൈക്കിൾ വേയും ഉണ്ടാകും. രണ്ട് സൈഡിലുമായി 1.50 മീറ്റർ വീതിയ്ക്ക് നടപ്പാതയും ഉൾപ്പെട്ടതാണ് ഈ പ്രോജക്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, വൈസ് പ്രസിഡന്റ് ലിജ ബോസ്, കേരള സ്‌റ്റേറ്റ് കോസ്റ്റൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ എം.ഡി. പി.ഐ. ഷേയ്ക് പരീദ്. ഐ.എ.എസ്, പൊതുമരാമത്ത് അസിസ്റ്റൻഡ് എക്സിക്യൂട്ടിവ് എൻജിനിയർ ബിന്ദു, കിഫ്ബി ട്രാൻസ്പ്പോട്ടേഷൻ എഞ്ചിനിയർ ഷാസ്, കെ.എസ്.സി.എ.ഡി.സി ജനറൽ മാനേജർ കെ.ബി. അനിൽകുമാർ, പ്രോജക്ട് മനേജർ സുരേഷ് ബാബു ജെ. സ്റ്റാൻൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ ലൂയിസ്, മെമ്പർമാരായ സജിസുന്ദർ, ഡോൺബോസ്ക്കോ എന്നിവർ പങ്കെടുത്തു.