
ഉഴമലയ്ക്കൽ:എസ്.എൻ.ഡി.പി യോഗം ഉഴമലയ്ക്കൽ ശാഖയുടെയും ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന്റെയും നേതൃത്വത്തിൽ ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകൻ പി. ചക്രപാണിയുടെ 52-ാമത് ചരമ വാർഷികം ആചരിച്ചു.ദിനാചരണത്തിന്റെ ഭാഗമായി അയ്യപ്പൻകുഴിയിലുള്ള അന്ത്യവിശ്രമ സ്ഥലത്ത് ശാഖാ ഭാരവാഹികൾ,സി.പി.എം.വിതുര ഏരിയാ സെക്രട്ടറി അഡ്വ.എൻ.ഷൗക്കത്തലി എന്നിവർ പുഷ്പാർച്ചന നടത്തി.തുടർന്ന് പി.ചക്രപാണി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തി.ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ.എസ്.ലാൽ,സ്കൂൾ പ്രിൻസിപ്പൽ ബി. സുരേന്ദ്രനാഥ്,ഹെഡ്മിസ്ട്രസ് ലില്ലി,പി.ടി.എ പ്രസിഡന്റ് ബിജു,ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹെഡ്മാസ്റ്റർ ജെ.വിക്ടർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ വി.എസ്.ശ്രീലാൽ,സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ,ശാഖാ സെക്രട്ടറി സി.വിദ്യാധരൻ,യൂണിയൻ കമ്മിറ്റി അംഗം ചക്രപാണിപുരം സുബേഷ് എന്നിവർ സംസാരിച്ചു.