g

കടയ്ക്കാവൂർ: അഞ്ചു ലക്ഷംരൂപ മുടക്കി 2017ൽ കടക്കാവൂർ വിളയിൽമൂല ജംഗ്ഷനിൽ സ്ഥാപിച്ച ഹെെമാസ്റ്റ് ലെെറ്റുകൾ പ്രവർത്തന രഹിതമായതിൽ പ്രതിഷേധിച്ച് ബി.ജെ.പി കടയ്ക്കാവൂർ പഞ്ചായത്ത് സമിതി ഹൈമാസ്റ്റ് ലൈറ്റിൽ റീത്തുവച്ച് പ്രതിഷേധിച്ചു. ബി.ജെ.പി കടയ്ക്കാവൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് റെജികുമാർ, വാർഡ് മെമ്പർ അഭിലാഷ്, ഓമി ഏലാപ്പുറം എന്നിവർ സംസാരിച്ചു.