വർക്കല : ദേവസ്വം പെൻഷണേഴ്സ് യൂണിയൻ വർക്കല മേഖലാ സമ്മേളനം യു.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. സെക്രട്ടറി ബി .ആർ.എം.ഷഫീർ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടറി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജയകുമാർ, കെ.പി.ഉണ്ണി കൃഷ്ണൻ,നാവായിക്കുളം ബിന്നി,ഗോപിനാഥപ്പണിക്കർ,ശിവപുരം അശോകൻ,ചെമ്മരുതി ശശികുമാർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി പുലിയൂർ ചന്ദ്രൻ (പ്രസിഡന്റ്),ചെമ്മരുതി ശശികുമാർ (വൈസ് പ്രസിഡന്റ്), രാജേന്ദ്രൻ നായർ (സെക്രട്ടറി), മുരളീധരൻപിള്ള( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.