ആറ്റിങ്ങൽ: ജില്ലാ ഗെയിംസ് കരാട്ടെ മത്സരത്തിന് സംഘാടക സമിതി രൂപീകരിച്ചു.ജനുവരി 5ന് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലാണ് മത്സരം.ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ് സ്‌‌പേസിൽ നടന്ന യോഗം ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ജില്ലാ ഒളിംപിക്സ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റുമായ എസ്.എസ്.സുധീർ മുഖ്യാതിഥിയായിരുന്നു.ജില്ലാ ഒളിംപിക്സ് അസോസിയേഷൻ സെക്രട്ടറി വിജു വർമ്മ,മനോജ്,​ജ്യോതിനാഥ്,​അക്ബർഷാൻ,​ഗിരിജ,​അജിത് പ്രസാദ്,​ഷിജു.എം. ഹബീബ്,​ഷാജി,​അജേന്ദ്രൻ നായർ,​സമ്പത്ത്.വി,​ലാലു.ടി എന്നിവർ സംസാരിച്ചു. മത്സരത്തിന്റെ ലോഗോയും പോസ്റ്ററും പ്രകാശനം ചെയ്തു.