നെയ്യാറ്രിൻകര: കവയത്രിയും പരിസ്ഥിതി പ്രവർത്തകയുമായ പദ്മശ്രീ സുഗതകുമാരി ടീച്ചറിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സ്വദേശാഭിമാനി ജേർണലിസ്റ്ര് ഫാറവും ബോധേശ്വരം സ്മരണാ സമിതിയും സംയുക്തമായി വിദ്യാർത്ഥികൾക്കായി വിവിധ കലാമത്സരം സംഘടിപ്പിക്കും.19ന് നെയ്യാറ്റിൻകര ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുളളവർ രാവിലെ 9.30ന് എത്തിച്ചേരണം.കവിതാലാപനം,കവിതാരചന,ചിത്രരചന എന്നിവയിലാണ് മത്സരം.നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല പരിസ്ഥിതി സംരക്ഷണ സ്കൂളിന് 5001 രൂപയുടെ സമ്മാനം നൽകും. വിവരങ്ങൾക്ക് ഫോൺ: 9447461118, 9995333449.