
വർക്കല: ഊർജ്ജകിരണിന്റെ ഭാഗമായുള്ള സ്വയംസംരംഭക സ്ത്രീശാക്തീകരണ പരിപാടി ശിവഗിരി എസ്.എൻ കോളേജിൽ അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ശിവഗിരി കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെയും നേച്ചർ ക്ലബിന്റെയും സഹായത്തോടെ ശ്രദ്ധ സയന്റിഫിക് ചാരിറ്റബിൾ സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.കോളേജ് പ്രിൻസിപ്പൽ ഡോ.ലെജി അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ കെ.എം ലാജി, എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് മെമ്പർ അജി എസ്.ആർ.എം,വാർഡ് കൗൺസിലർ അശ്വതി, കേരള സർവകലാശാല സെനറ്റംഗം ഡോ.ബബിത, സി.ഡി.എസ് ചെയർപേഴ്സൻ ശ്രീജ എന്നിവർ സംസാരിച്ചു. ശ്രദ്ധ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജി.മധുസൂദനൻ വിഷയാവതരണം നടത്തി. ഡോ.ബിനുഷ്മാ രാജു കൃതജ്ഞത പറഞ്ഞു.