പൂവാർ:കാഞ്ഞിരംകുളം ജവഹർ സെൻട്രൽ സ്കൂൾ സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ പ്രവർത്തന ഉദ്ഘാടനവും ക്രിസ്തുമസ് ആഘോഷവും 17ന് ആരംഭിക്കും.സ്കൂൾ അങ്കണത്തിൽ രാവിലെ 8.30ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.അഡ്വ.എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.മുൻ കേന്ദ്ര മന്ത്രി ഒ.രാജഗോപാൽ മുഖ്യാതിഥിയായിരിക്കും.പൂവാർ ചീഫ് ഇമാം ഷെഫീക്ക് ബാക്വാവി ക്രിസ്മസ് സന്ദേശം നൽകും.സ്കൂൾ പി.ടി.എ പ്രസിഡന്റ് ഫാദർ സി.പി.ജസ്റ്റിൽ ജോസ്,സ്കൂൾ അഡ്‌വൈസറി ചെയർമാൻ ഡോ.പി.രാജയ്യൻ,കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ചെല്ലപ്പൻ,മശിഖാ ദാസൻ (സി.എസ്.ഐ,നെടിയകാല ),അജിൻ കമൽ, ആർ.ശിവകുമാർ ,വാർഡ് മെമ്പർ ലൗലി റോസ്, റവ.കെർണ്ലീസ്, സീനിയർ പ്രസിപ്പൽ ഡി.സത്യദാസ് ,വൈസ് പ്രിൻസിപ്പൽ ജി.മുരളീധരൻ നായർ,പ്രിൻസിപ്പാൾ ഡി.എൻ.സുജത്ത്,സ്കൂൾ മാനേജർ എൻ.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.