p-jayachandran

മലയാള സിനിമ രംഗത്തെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് അർഹനായതിനു പിന്നാലെ ഗായകൻ പി. ജയചന്ദ്രന്റെ ഒരു ഗാനം ഇന്നലെ തിരുവനന്തപുരത്ത് റെക്കോർഡ് ചെയ്തു. രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ഹെഡ്മാസ്റ്റർ എന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങളാണ് റെക്കോർഡ് ചെയ്തത്. ഇതിൽ ഒരു ഗാനം ആലപിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവായ ഗായിക നിത്യ മാമനാണ്. പ്രശസ്ത സംഗീതഞ്ജൻ കാവാലം ശ്രീകുമാർ ആദ്യമായി സംഗീത സംവിധായകനാവുന്നു എന്ന പ്രത്യേകതയുമുണ്ട്. ഗാനരചന പ്രഭാവർമ്മ .ശ്രീലാൽ ദേവരാജാണ് ചിത്രം നിർമ്മിക്കുന്നത്.