
മലയിൻകീഴ്: വിളപ്പിൽശാല കാട്ടുവിള പുലരി ഫുഡ് പ്രോഡക്‌ട്സിൽ നിന്ന് 30000 രൂപ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. വെള്ളായണി ശാന്തിവിള വലിയവിള പുത്തൻ വീട്ടിൽ എം. സതീഷ് കുമാറിനെയാണ് (41) വിളപ്പിൽശാല പൊലീസ് അറസ്റ്റുചെയ്തത്. മോഷണം നടത്തിയശേഷം തൃശൂരിൽ ഒളിവിൽ കഴിയവേയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.