cabinet

തിരുവനന്തപുരം: മെഡിസെപ് വിശദ പരിശോധനയ്ക്ക് ശേഷം നടപ്പാക്കിയാൽ മതിയെന്ന് മന്ത്രിസഭായോഗം. ഇതുസംബന്ധിച്ച് ധനകാര്യ വകുപ്പ് തയാറാക്കിയ നിർദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിക്കുകയാണ്. അടുത്ത മന്ത്രിസഭായോഗത്തിൽ ഇത് പരിഗണിച്ചേക്കും.ഓരോ ജീവനക്കാരനും കുടുംബത്തിനും പ്രതിവർഷം മൂന്ന് ലക്ഷം രൂപയുടെ വരെ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് സമർപ്പിച്ചത്. ഗുരുതര രോഗമുള്ളവർക്ക് ഉയർന്ന തുക അനുവദിക്കും. കോടതിവിധിക്ക് വിധേയമായി ജനുവരി മുതൽ പദ്ധതി നടപ്പാക്കാനാകുന്ന വിധത്തിലാവും ക്രമീകരണം.