ആറ്റിങ്ങൽ: അതി ദരിദ്രരുടെ അതിജീവന പദ്ധതിയിൽ അതി ദരിദ്രരുടെ പട്ടിക തയാറാക്കുന്നതിനുള്ള 'ഫോക്കസ് ഗ്രൂപ്പ് ' ചർച്ചകൾക്ക് ആറ്റിങ്ങൽ നഗരസഭയിൽ തുടക്കമായി. നഗരസഭയിലെ 31 വാർഡുകളിലും വാർഡ്തല ജനകീയ സമിതി, കുടുംബശ്രീ, സാമൂഹ്യ സംഘടനാ പ്രവർത്തകർ വെവ്വേറെ യോഗം ചേർന്ന് തയ്യാറാക്കുന്ന പട്ടികകൾ ഏകോപിച്ച് കരട് പ്രാഥമിക പട്ടിക 20ന് മുമ്പായി തയാറാക്കും. പട്ടികയിൽ ഉൾപ്പെടുന്ന കുടുംബങ്ങളിൽ 20, 21 തീയതികളിലായി വിവര ശേഖരണം നടത്തി അന്തിമ പട്ടിക ഡിസംബർ 28ന് പ്രസിദ്ധീകരിക്കും.