വർക്കല: അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ പ്രൈമറി വിഭാഗം ഇ.വി.എസ് അദ്ധ്യാപകർ ടച്ച് ദി ഹാർട്ട് ഒഫ് നേച്ചർ എന്ന പേരിൽ വെബ്സീരീസ് ആരംഭിച്ചു.വെൽത്ത് ഔട്ട് ഓഫ് വേസ്റ്റ് എന്ന കുട്ടികളുടെ ചർച്ചയിൽ സായിഗ്രാം സ്ഥാപകനും എക്സിസിക്യൂട്ടീവ് ഡയറക്ടറുമായ കെ.എൻ.ആനന്ദ്കുമാർ, പ്രൊഫ.വിജയകുമാർ എന്നിവരും പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ.എസ്.പൂജ വെബ്സീരീസ് ഉദ്ഘാടനം ചെയ്തു.പ്രൈമറി വിഭാഗം പ്രിൻസിപ്പൽ പിളെെളപ്രീത, ഹെഡ്മിസ്ട്രസ് രജനി.ആർ, ഇവിഎസ് വിഭാഗം എച്ച്ഒഡി പ്രിയ.സി.എസ്, അദ്ധ്യാപകരായ സിന്ധു.എം, യമുനാദേവി, രേഷ്മനായർ, മഞ്ചു.എം.എസ് എന്നിവർ പങ്കെടുത്തു.