
പൂവാർ: നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാലയും ഫിലിം ക്ലബും സംയുക്തമായി ബിച്ചു തിരുമല സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. പ്രശസ്ത കവി രാജൻ വി. പൊഴിയൂർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.രാജു അദ്ധ്യക്ഷനായി. കോട്ടുകാൽ സുനിൽ അനുസ്മരണ പ്രഭാഷണം നടത്തി. തിരക്കഥാകൃത്ത് രാജേന്ദ്രൻ നെല്ലിമൂട്, വി.സുധാകരൻ, എസ്.വിജയകുമാർ, ടി.സദാനന്ദൻ, കെ.എൽ.രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു. ബിച്ചു തിരുമല രചിച്ച ഗാനങ്ങൾ ഗായകരായ ഷൈൻ ഡാനിയേൽ, അനിൽകുമാർ എന്നിവർ ആലപിച്ചു.