kalagramam

പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തുകളിലെ സാധാരണ കുടുംബാംഗങ്ങളുടെ കലാവൈഭവങ്ങൾ പോഷിപ്പിക്കാനായി ആരംഭിക്കുന്ന സൗജന്യ കലാപരിശീലനത്തിനായുള്ള പരിപാടിയായ കലാഗ്രാമത്തിന്റെ ഉദ്‌ഘാടനം അവതാരകൻ ജി.എസ്.പ്രദീപ് നിർവഹിച്ചു. കാരോട് പഞ്ചായത്തിലെ നരിക്കുഴി ഫ്രണ്ട്സ് ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു. കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രൻ നായർ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം സൂര്യ എസ്.പ്രേം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സോണിയ, കുമാർ, ആദർശ്, വിനുത കുമാരി, ഷിനി, ശാലിനി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.