lulu

കൂറ്റൻ ഹൈപ്പർ മാർക്കറ്റാണ് മാളിന്റെ പ്രധാന ആകർഷണം. ലോകത്ത് എവിടെ നിന്നുമുള്ള വസ്തുക്കൾ ഇവിടെ ലഭിക്കും.

മൂന്നാമത്തെ നിലയിൽ ഫുഡ്കോർട്ട്. ഒരേ സമയം 2,5000 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.

കുട്ടികൾക്ക് ഫൺട്യൂറ എന്ന പേരിൽ ഗെയിമിംഗ് സെന്റർ

5000കാറുകൾക്കും 2500 ബൈക്കുകൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങൾ ഇന്നേവരെ അറിഞ്ഞിട്ടില്ലാത്ത ഷോപ്പിംഗ് അനുഭവം ലഭ്യമാക്കിക്കൊണ്ട് പടുകൂറ്റൻ ഷോപ്പിംഗ് കോംപ്ളക്സ് 'ലുലുമാൾ" തലസ്ഥാനത്ത് ഇന്ന് തുറക്കുന്നു. രണ്ടായിരം കോടിയോളം രൂപ മുതൽ മുടക്കിൽ 20 ലക്ഷം ചതുരശ്ര അടി വലിപ്പത്തിലുള്ള വമ്പൻ മാളാണ് മൂന്ന് നിലകളിലായി പടർന്ന് പന്തലിച്ച് കിടക്കുന്നത്. ടെക്നോപാർക്കിനെയും വിമാനത്താവളത്തെയും കോവളം ടൂറിസ്റ്റ് കേന്ദ്രത്തെയും ബന്ധിപ്പിക്കുന്ന കഴക്കൂട്ടം - കോവളം നാലുവരി ബൈപ്പാസ് റോഡിൽ ആക്കുളം പാലത്തിന് തൊട്ടടുത്താണ് മാൾ.

500കാറുകൾക്കും കാൽ ലക്ഷം ബൈക്കുകൾക്കും പാർക്ക് ചെയ്യാവുന്ന കൂറ്റൻ പാർക്കിംഗ് ഗ്രൗണ്ടാണ് മാളിന്റെ വലതുവശത്ത്. ആയിരത്തോളം കാറുകൾ നിറുത്താവുന്ന അണ്ടർഗ്രൗണ്ട് പാർക്കിംഗും ഉണ്ട്. ഇതിന് പിന്നിലായി എട്ടുനിലകളിലായി മൾട്ടിലെവൽ പാർക്കിംഗ് സംവിധാനമാണ്. ഇതിൽ 3500 കാറുകൾക്ക് പാർക്ക് ചെയ്യാം. പാർക്കിംഗ് സ്ഥലത്തുനിന്ന് നേരെ എസ്കലേറ്റർ വഴി മാളിലേക്ക് പ്രവേശിക്കാം. ലിഫ്റ്റ് സൗകര്യവും ഭിന്നശേഷിക്കാർക്കായി പ്രത്യേക എസ്കലേറ്റർ സൗകര്യവുമുണ്ട്.

വലതുവശത്ത് മൂന്ന് നിലകളിലായി രണ്ടുലക്ഷം ചതുരശ്ര അടിയിലുള്ള കൂറ്റൻ ഹൈപ്പർ മാർക്കറ്റാണ് മാളിന്റെ പ്രധാന ആകർഷണം. ലോകത്ത് എവിടെ നിന്നുമുള്ള വസ്തുക്കൾ ഇവിടെ ലഭിക്കും.

ഗ്രോസറി, പഴം പച്ചക്കറികൾ, വൈവിദ്ധ്യമാർന്ന മറ്റുല്പന്നങ്ങൾ, ബേക്കറി, ഓർഗാനിക് ഫുഡ്, ഹെൽത്ത് കെയർ വിഭാഗങ്ങളുമായി വ്യത്യസ്തവും വിശാലവുമാണ് ഹൈപ്പർമാർക്കറ്റ്. ഇത് കൂടാതെ ഇന്ത്യൻ, അറബിക് ഭക്ഷണത്തിനായുള്ള പ്രത്യേക സെക്ഷനുകളുമുണ്ട്. കുടുംബശ്രീ ഉൾപ്പെടെ പ്രാദേശികമായി സംഭരിച്ച ഉല്പന്നങ്ങളും ഇവിടെ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.

ഇതോടൊപ്പം ടെക്‌നോളജി ട്രെൻഡുകളുമായി ലുലു കണക്ട്, ഫാഷൻ ലോകത്തെ തുടിപ്പുകൾ അണിനിരത്തുന്ന ലുലു ഫാഷൻ സ്റ്റോർ, മലയാളികളുടെ വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി മാറുന്ന ലുലു സെലിബ്രേറ്റ് എന്നിവയടക്കം ഷോപ്പിംഗിന് തികച്ചും പുത്തൻ അനുഭവം പ്രദാനം ചെയ്യും.

ഹൈപ്പർ മാർക്കറ്റിന് പുറമെ രണ്ട് നിലകളിലായി 200ൽ പരം രാജ്യാന്തര ബ്രാൻഡുകളുടെ ഷോ റൂമുകളാണുള്ളത്. ജുവല്ലറികൾ, ടെക്‌സ്റ്റൈലുകൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഷൂസ്, മറ്റ് വസ്തുക്കൾ എന്നിവയുടെ ഷോപ്പുകളാണ്. ഇവയ്ക്കെല്ലാം പുറമെ ഖാദി ഉത്പന്നങ്ങളുടെ വൻ ശേഖരവും ലഭ്യമാണ്.

മൂന്നാമത്തെ നിലയിലാണ് ഫുഡ്കോർട്ടുകൾ. പല രാജ്യങ്ങളിൽ നിന്നുള്ള വൈവിദ്ധ്യമാർന്ന രുചികളുമായി ഒരേ സമയം 2,500 പേർക്ക് ഇരിക്കാൻ പാകത്തിൽ ഫുഡ് കോർട്ട് സജ്ജമാണ്. സ്റ്റാർ ബക്ക്സ് മുതൽ നാടൻ വിഭവങ്ങൾ വരെയുള്ള കഫേകളും റസ്റ്റോറന്റുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മാളിന് ഇടതുവശത്ത് കുട്ടികൾക്കായുള്ള ഗെയിമിംഗ് സെന്ററുകളാണ്. മൊത്തം 80,000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ഫൺട്യൂറ എന്നു പേരിട്ടിരിക്കുന്ന ഗെയിം മേഖല. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി മാളിൽ സജ്ജീകരിച്ചിരിക്കുന്ന സിപ്പ് ലൈൻ വേറിട്ട അനുഭവമായിരിക്കും ഒരുക്കുക. സിപ്പ് ലൈൻ യാത്രയിലൂടെ മാളിനകം ചുറ്റി വരുന്ന സാഹസികവും കൗതുകവും നിറഞ്ഞ യാത്ര ആസ്വദിക്കാൻ കഴിയും. മൂന്നാമത്തെ നിലയിൽ ഫൺട്യൂറയ്ക്ക് അടുത്ത് പി.വി.ആറിന്റെ പന്ത്രണ്ടോളം തിയേറ്ററുകളും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ എല്ലാ നിലകളിലും എ.ടി.എം, കറൻസി എക്സ്ചേഞ്ച് സൗകര്യങ്ങളും 1500ഒാളം സി.സി ടിവി കാമറയും സുരക്ഷാജീവനക്കാരും ചേർന്നുള്ള സുരക്ഷാസംവിധാനങ്ങളും മാളിലൊരുക്കിയിട്ടുണ്ട്.

ഉ​ദ്ഘാ​ട​നം​ ​കൗ​മു​ദി​ ​ടി.​വി​യി​ൽ​ ​ലൈ​വ്

ലു​ലു​മാ​ളി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് ​കൗ​മു​ദി​ ​ടി.​വി​യി​ലും​ ​കൗ​മു​ദി​ ​യൂ​ട്യൂ​ബ് ​ചാ​ന​ലി​ലും​ ​കേ​ര​ള​കൗ​മു​ദി​ ​ഫേ​സ്ബു​ക്ക് ​പേ​ജി​ലും​ ​ത​ൽ​സ​മ​യം​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്യും.​ ​ഇ​ന്ന് ​രാ​വി​ലെ​ ​പ​തി​നൊ​ന്ന് ​മു​ത​ൽ​ ​ഇ​ത് ​ല​ഭ്യ​മാ​കും.